തോല്‍വിയ്ക്ക് പിന്നാലെ ധോണിയ്ക്ക് കൂറ്റന്‍ പിഴയും, വന്‍ തിരിച്ചടി

ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന് തോറ്റതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ തേടി പിഴ ശിക്ഷയും. 12 ലക്ഷം രൂപ ധോണി പിഴ ആയി അടക്കണം.

കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ മത്സരത്തില്‍ ധോണി നടപടി നേരിടുന്നത്. ടൂര്‍ണമെന്റിലെ ആദ്യ സംഭവം ആയതുകൊണ്ടാണ് ഈ പിഴ. ഇനി സ്ലോ ഓവര്‍ റേറ്റ് ആവര്‍ത്തിച്ചാല്‍ മത്സരത്തില്‍ നിന്നും തന്നെ ധോണി വിലക്ക് നേരിടേണ്ടി വരും.

ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ മത്സരത്തില്‍ ബാറ്റിംഗിലും ധോണിപരാജയപ്പെട്ടിരുന്നു. രണ്ടാം പന്തില്‍ പൂജ്യനായി മടങ്ങാനായിരുന്നു ധോണിയുടെ വിധി.

മത്സരത്തല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തരക്കേടില്ലാത്ത ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഡല്‍ഹി നിരയില്‍ ശിഖര്‍ ധവാനും പൃഥ്വി ഷായും തിളങ്ങിയതോടെ ചെന്നൈ പെട്ടെന്ന് തോല്‍വി വഴങ്ങുകയായിരുന്നു.

You Might Also Like