ധോണിയുടെ കാര്യത്തില്‍ വന്‍ പ്രഖ്യാപനം നടത്തിയ സിഎസ്കെ മാനേജുമെന്റ്
ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന് എം.എസ് ധോണി ഐ.പി.എല്ലില്‍ നിന്ന് ഈ വര്‍ഷം വിരമിക്കില്ലെന്നും അടുത്ത സീസണിലും ചെന്നൈയെ നയിക്കുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് മാനേജുമെന്റ് ടീം സി.ഇ.ഒ കെ. വിശ്വനാഥന് ആണ് ഇക്കാര്യം അറിയിച്ചത്.
ചെന്നൈ ഇത്തവണ പ്ലേഓഫ് കാണാതെ പുറത്തായ സാഹചര്യത്തില്‍ ഐ.പി.എല്ലില്‍ നിന്നും ധോണി വിരമിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇത് തള്ളിക്കളഞ്ഞാണ് ഇപ്പോള്‍ വിശ്വനാഥന് രംഗത്ത് വന്നിരിക്കുന്നത്.
‘2021-ലെ സീസണിലും ധോണി നായകസ്ഥാനത്ത് ഉണ്ടാകുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഐ.പി.എല്ലില്‍ ഞങ്ങള്‍ക്ക് മൂന്ന് കിരീടം നേടിത്തന്ന നായകനാണ് ധോണി. ആദ്യമായാണ് ഞങ്ങള്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്നത്. മറ്റൊരു ടീമിനും ഇത്രയും മികച്ച നേട്ടമില്ല. ഒരു മോശം വര്‍ഷം എല്ലാം മാറ്റി മറിക്കുമെന്നല്ല ചിന്തിക്കേണ്ടത്. പരിശീലകന് സ്റ്റീഫന്‍ ഫ്ളമിങ്ങിലും ധോണിയിലും വിശ്വാസമുണ്ട്.’
‘വയസന് പടയെന്ന് ഞങ്ങളെ മാത്രം വിളിക്കാനാവില്ല. എല്ലാ ടീമും ഇങ്ങനെ സീനിയര്‍- ജൂനിയര്‍ താരങ്ങള്‍ ചേര്‍ന്നതാണ്. അവസാന മൂന്ന് വര്‍ഷങ്ങള്‍ നോക്കുക. മടങ്ങിവരവില്‍ ആദ്യ വര്‍ഷം കിരീടം നേടി. 2019-ല്‍ അവസാന പന്തില്‍ തോറ്റു. മൂന്നാം വര്‍ഷം സീനിയര്‍ താരങ്ങളുടെ നിര വളരെ പ്രയാസപ്പെടുത്തുന്നതാണ്. ടീമില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. ഇക്കാര്യം ഫ്ളമിങ്ങും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അടുത്ത സീസണിനായുള്ള സമയം കുറവാണെന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്’ ശ്രീനിവാസന് പറഞ്ഞു.
മത്സരങ്ങളില്‍ നിന്ന് നാല് ജയം മാത്രമായി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈയുള്ളത്. കൊല്‍ക്കത്ത, പഞ്ചാബ് എന്നിവര്‍ക്കെതിരെയാണ് ചെന്നൈയുടെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍. വ്യാഴാഴ്ച നടക്കുന്ന അടുത്ത മത്സരത്തില്‍ കൊല്‍ക്കത്തയാണ് ചെന്നൈയുടെ എതിരാളി. ദുബായിലാണ് മത്സരം.