വന്‍ പ്രഖ്യാപനം നടത്തി ധോണി, ഹേറ്റേഴ്‌സിന് നെഞ്ചിടിക്കും

ചെന്നൈ സൂപ്പര്‍ കിംഗിനായി ഐപിഎല്ലില്‍ അടുത്ത സീസണിലും ഉണ്ടാകുമെന്ന സൂചന നല്‍കിയ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. മഞ്ഞക്കുപ്പായത്തില്‍ ഇത് തന്റെ അവസാന മത്സരം അല്ലെന്നാണ ധോണി വ്യക്തമാക്കിയത്. ഈ സീസണോടെ വിരമിച്ചേക്കും എന്ന അഭ്യൂഹങ്ങളാണ് ടോസ് നേടി സംസാരിക്കവെ ധോണി തള്ളിയത്.

സീസണില്‍ ബാറ്റിങ്ങില്‍ മികവ് കാണിക്കാനും ടീമിനെ പ്ലേഓഫില്‍ എത്തിക്കാനും ധോണിക്ക് സാധിച്ചില്ല. ധോണിയുടെ ബാറ്റിങ്ങ് പൊസിഷനും, നായകനായി ഫീല്‍ഡില്‍ എടുത്ത പല തീരുമാനങ്ങളും ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

സീസണ്‍ അവസാനിക്കുന്നതോടെ ഐപിഎല്ലില്‍ നിന്നും വിരമിച്ച് ബിഗ് ബാഷ് ലീഗ് കളിക്കാന്‍ ധോണി എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ 2021ലും ചെന്നൈയെ നയിക്കാന്‍ ധോണി ഉണ്ടാവും എന്ന് വിശ്വസിക്കുന്നതായുള്ള ചെന്നൈ സിഇഒ കാശി വിശ്വനാഥന്റെ വാക്കുകള്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി.

അടുത്ത സീസണിലും കളിക്കുമെന്ന നിലയില്‍ ധോണിയുടെ പ്രതികരണം വരുന്നതോടെ അതിനെ അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ചകല്‍ ഉയരുമെന്ന് വ്യക്തം. 13 കളിയില്‍ നിന്ന് 200 റണ്‍സ് ആണ് സീസണില്‍ ധോണി നേടിയത്. സീസണിലെ ചെന്നൈ നായകന്റെ ഉയര്‍ന്ന സ്‌കോര്‍ 47 ആണ്. ബാറ്റിങ് ശരാശരി 25. സ്‌ട്രൈക്ക്‌റേറ്റ് 116.

You Might Also Like