വിചിത്ര ബാറ്റിംഗുമായി ധോണി, തോല്‍വി ഉറപ്പാക്കിയ ശേഷം വെടിക്കെട്ട്!

Image 3
CricketIPL

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ധോണിയുടെ ബാറ്റിംഗ് പ്രകടനത്തില്‍ പരക്കെ വിമര്‍ശനം. 217 റണ്‍സ് എന്ന കൂറ്റന്‍ വിജയം മുന്നില്‍ കണ്ട് ഇറങ്ങിയ ചെന്നൈയ്ക്കായി ധോണി ആദ്യ ഘട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നടത്തിയ മെല്ലപ്പോക്കാണ് ആരാധകരെ പ്രകോപിപ്പിച്ചത്.

14ാം ഓവറിലെ അഞ്ചാം പന്തിലാണ് ധോണി ക്രീസില്‍ എത്തിയത്. അന്നേരം ചെന്നൈയ്ക്ക് വേണ്ടിയിരുന്നത് 38 പന്തില്‍ 103 റണ്‍സായിരുന്നു. എന്നാല്‍ ബിഗ് ഹിറ്റിന് പോലും ശ്രമിക്കാതെയുള്ള ധോണിയുടെ മനോഭാവം ആരാധകരെ അമ്പരപ്പിച്ചത്.

19ാം ഓവര്‍ വരെ ആക്രമിച്ചു കളിക്കാതെ ധോണി 12 പന്തില്‍ 9 റണ്‍സാണ് നേടിയത്. അവസാന ഓവറില്‍ 38 റണ്‍സ് വേണ്ട ഘട്ടത്തില്‍ ടോം കറനെ തുടര്‍ച്ചയായി 3 സിക്‌സറുകള്‍ പറത്തി അത്ഭുതപ്പെടുത്തുകയായിരുന്നു. ഇതാണ് ആരാധകരെ അമ്പരപ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ സഞ്ജു സാംസണ്‍, സ്റ്റീവ് സ്മിത്ത് എന്നിവരുടെ മികവിലാണ് 20 ഓവറില്‍ 216 റണ്‍സ് അടിച്ച് കൂട്ടിയത്. മറുപടി ബാറ്റിംഗില്‍ ചെന്നെ പ്രതിരോധം വെറും 200ല്‍ ഒതുങ്ങി.

ചെന്നൈയ്ക്കായി ഹാഫ് ഡുപ്ലെസിസിസ് 72 റണ്‍സാണ് നേടിയത്. അവസാന ഓവറില്‍ 38 റണ്‍സ് വേണ്ടിയിരുന്ന ചെന്നൈയ്ക്കായി എംഎസ് ധോണി മൂന്ന് സിക്‌സ് നേടിയെങ്കിലും 16 റണ്‍സ് അകലെ മാത്രമേ എത്തുവാന്‍ സാധിച്ചുള്ളു.