മികച്ച പ്രകടനം പ്രതീക്ഷിക്കരുത്, പ്രായം 40 ആയെന്ന് ധോണി

ഐപിഎല്ലില്‍ മികച്ച പ്രകടനം വാഗ്ദാനം ചെയ്യാന്‍ ഒരിക്കലും കഴിയില്ലെന്ന് മഹേന്ദ്ര സിംഗ് ധോണി. 24ാം വയസ്സില്‍ പോലും മികച്ച പ്രകടനം നടത്താനാകുമെന്ന് ഉറപ്പ് തരാനിയിട്ടില്ലെന്നും 40 വയസ്സില്‍ അത് സാധിക്കുമെന്ന കരുതുന്നില്ലെന്നും ധോണി പറഞ്ഞു.
‘ കളിക്കുമ്പോള്‍ ഫിറ്റ് അല്ലെന്ന് ആരും പറയരുത്. പ്രകടനത്തിന്റെ കാര്യത്തില്‍ ഒരു ഉറപ്പുമുണ്ടാകില്ല, എനിക്ക് 24 വയസായിരുന്നപ്പോഴും മികച്ച പ്രകടനമെന്ന് വാഗ്ദാനം നല്‍കിയിരുന്നില്ല, 40-ാം വയസിലും അതിന് കഴിയില്ല’ ,ധോനി പറഞ്ഞു.
കഴിഞ്ഞ ദിവസം ധോണിയുടെ നേതൃത്വത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 45റണ്‍സിന്റെ വിജയം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയിരുന്നു. എന്നാല്‍. മത്സരത്തില്‍ ഏഴാമനായി ബാറ്റിങ്ങിനിറങ്ങിയ താരത്തിന്റെ പ്രകടനം പക്ഷെ നിരാശപ്പെടുത്തുന്നതായിരുന്നു.
ഓവറില്‍ 9 റണ്‍സ് ശരാശരിയില്‍ മുന്നേറിയിരുന്ന സിഎസ്‌കെയുടെ സ്‌കോറിങ് ധോണി ക്രീസിലെത്തിയതിന് പിന്നാലെ മന്ദഗതിയിലായി. ആറ് ബോളുകള്‍ നേരിട്ടശേഷമാണ് താരം ആദ്യ റണ്‍ കണ്ടെത്തിയത്. 17 ബോളില്‍ വെറും 18 റണ്‍സ് മാത്രമെടുത്ത താരം ചെന്നൈയുടെ സ്‌കോറിങ് വേഗത കുറച്ചു.