ധോണി സെല്‍ഫിഷ്, ആരാധക രോഷം കത്തുന്നു

Image 3
CricketCricket News

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മോശം ദിവസമാണ് കടന്ന് പോയത്. പഞ്ചാബ് കിംഗ്‌സിനെതിരെ തൊട്ടതെല്ലാം പിഴച്ചപ്പോള്‍ വലിയ തോല്‍വി ഏറ്റുവാങ്ങാനായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വിധി.

മത്സരത്തില്‍ ചെന്നൈയുടെ എക്കാലത്തേയും മികച്ച ഫിനിഷര്‍ മഹേന്ദ്ര സിംഗ് ധോണിയും വലിയ വിമര്‍ശനം ഏറ്റുവാങ്ങുന്നുണ്ട്. പഞ്ചാബ് കിം?ഗ്‌സിനെതിരായ മത്സരത്തില്‍ ധോണി ചെയ്തത് ശരിയായില്ല എന്ന അഭിപ്രായമാണ് ആരാധകര്‍ പ്രകടിപ്പിക്കുന്നത് ടീം ബുദ്ധിമുട്ട് നേരിടുന്ന സമയത്ത് ഏതൊരു സിംഗിളിനും വിലയുണ്ട്. ഡാരല്‍ മിച്ചല്‍ മികച്ച ബാറ്ററാണ്. അയാള്‍ക്ക് സിംഗിള്‍ നല്‍കാന്‍ ധോണി തയ്യാറാകണമായിരുന്നുവെന്നാണ് ആരാധകര്‍ തുറന്നടിക്കുന്നത്.

ഐപിഎല്ലില്‍ പഞ്ചാബ് കിം?ഗ്‌സിനെതിരായ മത്സരത്തിലെ സംഭവമാണ് ആരാധകരെ ചൊടുപ്പിച്ചത്. അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്തില്‍ ധോണിയുടെ ഷോട്ട് കവറില്‍ ബൗണ്ടറിയിലേക്കെത്തി. ഡാരല്‍ മിച്ചല്‍ റണ്ണിനായി ഓടിയെങ്കിലും ധോണി തിരിച്ചയച്ചു. ഇതാണ് ആരാധകരെ ചൊടുപ്പിച്ചത്.

മത്സരത്തില്‍ 11 പന്തില്‍ 14 റണ്‍സുമായി ധോണി അവസാന പന്തില്‍ റണ്‍ഔട്ടായി. ഒരു ഫോറും ഒരു സിക്‌സും താരത്തിന്റെ ഇന്നിംഗ്‌സില്‍ ഉണ്ട്. ഐപിഎല്‍ സീസണില്‍ ആദ്യമായാണ് ധോണി ഔട്ടാകുന്നത്.