ധോണിപ്പക പേടിച്ച് അമ്പയറും, പൊട്ടിത്തെറിച്ച ധോണിയെ പേടിച്ച് വൈഡ് വിളിക്കാതെ അമ്പയര്‍

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിജയവഴിയില്‍ തിരിച്ചെത്തുന്ന കാഴ്ച്ചയാണ് കഴിഞ്ഞ ദിവസം കണ്ടത്. കരുത്തരായ സണ്‍റൈസസ് ഹൈദ്രാബാദിനെ 20 റണ്‍സിനാണ് മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തകര്‍ത്തത്.
ഇതോടെ ഇത് വരെ നടന്ന ഏഴ് മത്സരങ്ങളില്‍ അഞ്ചണ്ണം പരാജയപ്പെട്ട ചെന്നൈയക്ക് ടൂര്‍ണമെന്റിലേക്ക് തിരിച്ചുവരവായി മാറി ഈ മത്സരം. എന്നാല്‍ മത്സരം ചില നാടകീയസംഭവങ്ങള്‍ക്കും വേദിയായി.
18.2ാംം ഓവറിലാണ് ഈ സംഭവം നടന്നത്. താക്കൂറിന്റെ പന്ത് വൈഡ് വിളിക്കാന്‍ ഒരുങ്ങിയ അമ്പയറെ കണ്ടതും ധോണി ദേഷ്യപെടുകയായിരുന്നു. ഇതോടെ അമ്പയര്‍ വൈഡ് വിളിക്കാതെ കൈകള്‍ താഴ്ത്തുകയായിരുന്നു. പിന്നാലെ ധോണിക്കെതിരെ വന്‍ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.
സീസണിന്റെ തുടക്കത്തിലും ഇത്തരത്തില്‍ അമ്പയറുടെ തീരുമാനത്തിനെതിരെ കയര്‍ത്തു ധോണി രംഗത്തെത്തിയിരുന്നു. ക്യാപ്റ്റന്‍ കൂളില്‍ നിന്ന് ഇത്തരമൊരു സംഭവം പ്രതീക്ഷിച്ചില്ലെന്നാണ് ആരാധകരുടെ ട്വീറ്റ്.
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാനെ ആയുളളു.