ടീം ഇന്ത്യയുടെ ‘ലുക്ക്’ മാറുന്നു, കരാര്‍ കണ്ണുതള്ളുന്ന കോടികള്‍ വാങ്ങി മൂന്ന് വര്‍ഷത്തേക്ക്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്‌പോണ്‍സറായി ഫാന്റസി ഗെയിമിങ് ആപ്പായ എംപിഎല്‍. നേരത്തെ തന്നെ ഇക്കാര്യത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും ഇന്നാണ് ബിസിസിഐ ഔദ്യോഗികമായി വിവരം അറിയിക്കുന്നത്. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍.
നൈക്കിയുമായുള്ള കരാര്‍ റദ്ദാക്കിയതിനു പിന്നാലെയാണ് 120 കോടി രൂപയുടെ മൂന്ന് വര്‍ഷത്തെ കരാറില്‍ ബിസിസിഐ എംപിഎലുമായി ഒപ്പിട്ടത്.
🚨 NEWS 🚨: BCCI announces MPL Sports as Official Kit Sponsor for Team India
As part of a three-year deal, MPL Sports designed and manufactured jerseys will be worn by Men's, Women’s and the Under-19 INDIAN cricket teams.
More details 👉 https://t.co/Cs37w3JqiQ pic.twitter.com/VdIWcXGV8M
— BCCI (@BCCI) November 17, 2020
അണ്ടര്‍-19, വനിതാ ടീമുകളുടെയും കിറ്റ് സ്‌പോണ്‍സര്‍ എംപിഎല്‍ ആണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ടീം ഇന്ത്യ ആദ്യമായി എംപിഎല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കിറ്റ് അണിയുക. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ പരിമിത ഓവര്‍ മത്സരങ്ങളില്‍ ഇന്ത്യ അണിയുക ‘റെട്രോ’ തീം ജഴ്‌സിയാവും എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 1992ലെ ഇന്ത്യയുടെ ജഴ്‌സിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇന്ത്യയുടെ പുതിയ ജഴ്‌സി.
നവംബര്‍ 27ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യന്‍ പര്യടനം ആരംഭിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തില്‍ ഉള്ളത്. ടെസ്റ്റ് പരമ്പരക്കിടെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ബിസിസിഐ പറ്റേണിറ്റി ലീവ് അനുവദിച്ചിട്ടുണ്ട്.
നാല് ടെസ്റ്റ് മത്സരങ്ങളില്‍ അവസാന മൂന്നെണ്ണത്തിലും കോഹ്ലി ഉണ്ടാവില്ല. കോഹ്ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഏകദിന, ടി-20 ടീമുകളില്‍ രോഹിത് ഇല്ല. ഏകദിന ടീമില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടി. ഔദ്യോഗിക വാര്‍ത്താ കുറിപ്പിലൂടെ ബിസിസിഐ തന്നെയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.