നിങ്ങൾക്കറിയാമായിരുന്നു അത് പെനാൽറ്റിയായിരുന്നെന്നു! വാറിനെതിരെ ആഞ്ഞടിച്ച് മൗറിഞ്ഞോ

ബേൺമൗത്തിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ ടോട്ടനം ഹോട്സപ്റിനു ഗോൾരഹിത സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നപ്പോൾ റഫറി മൈക്കൽ ജോർദാന്റെ വിധികർതൃത്വത്തിൽ അസംതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് ടോട്ടനം പരിശീലകനായ ജോസെ മൗറിഞ്ഞോ. സമനിലയോടെ ലീഗ് ടേബിളിൽ ഒമ്പതാം സ്ഥാനത്തു തന്നെ തുടരുകയാണ് ടോട്ടനം.

ടോട്ടനത്തിന്റെ യൂറോപ്പ ലീഗ് യോഗ്യതക്ക് തിരിച്ചടിയായിരിക്കുകയാണ് ബേൺമൗതുമായുള്ള സമനില. മത്സരത്തിൽ ബേൺമൗത്തിനെതിരായി പെനാൽറ്റി ബോക്സിൽ കെയ്‌നിനെ പിറകിൽ നിന്നു തള്ളിയതിന് ലഭിക്കേണ്ടിയിരുന്ന പെനാൽറ്റി വീഡിയോ റഫറി നിഷേധിച്ചതിൽ മൗറിഞ്ഞോ നിരാശ പ്രകടിപ്പിച്ചിരുന്നു.

 

‘ഈ മത്സരത്തില്‍ വളരെ പ്രധാനപ്പെട്ട നിമിഷമായിരുന്നു അത്. നിങ്ങള്‍ക്കറിയാം അത് പെനാല്‍റ്റിയായിരുന്നെന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കുമറിയാം’ മൗറീനോ പറയുന്നു. മത്സരം നിയന്ത്രിച്ച ഷെഫീല്‍ഡ് യൂണൈറ്റഡിനെതിരായ മത്സരത്തിലും ഇത്തരം തെറ്റായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും മൗറിഞ്ഞോ പരാതിപ്പെട്ടു.മത്സരശേഷം സ്‌കൈ സ്‌പോര്‍ട്‌സിനോട് സംസാരിക്കുകയായിരുന്നു സൂപ്പര്‍ കോച്ച്. വീഡിയോ റഫറിയിങ്ങിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച മൗറീഞ്ഞോ മൈക്കല്‍ ജോര്‍ദാന്റെ തീരുമാനങ്ങളും നിരാശജനകമായിരുന്നെന്നു ആരോപിച്ചു.

ചാംപ്യന്‍സ് ലീഗ് യോഗ്യത കൈവിട്ടതോടെ യൂറോപ്പ ലീഗിലേക്കുള്ള പ്രയാണത്തില്‍ ഷെഫീല്‍ഡ് യൂണൈറ്റഡുമായുള്ള തോല്‍വിയും ബേണ്‍മൗത്തുമായുള്ള സമനിലയും ടോട്ടനത്തിനു തിരിച്ചടിയായിരിക്കുകയാണ്.

You Might Also Like