ടോട്ടനത്തിൽ ബെയ്‌ലിന്റെ മിന്നും പ്രകടനം, റയൽ മാഡ്രിഡിനെ ട്രോളി ജോസെ മൗറിഞ്ഞോ

Image 3
EPLFeaturedFootballUncategorized

പ്രീമിയർലീഗിൽ  ഇന്നലെ ബ്രൈട്ടണുമായി നടന്ന മത്സരത്തിൽ  ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം സ്വന്തമാക്കിയിരിക്കുകയാണ് ടോട്ടനം ഹോട്സ്പർ.  റയൽ മാഡ്രിഡിൽ നിന്നും ടോട്ടനത്തിലെത്തിയ സൂപ്പർതാരം വിജയഗോൾ കണ്ടെത്തിയ മത്സരത്തിൽ  ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ടോട്ടനം വിജയം കൈപ്പിടിയിലൊതുക്കിയത്.

മത്സരത്തിലെ വിജയഗോൾ കരസ്ഥമാക്കിയ ബെയ്‌ലിന്റെ പ്രകടനത്തിന്  പരിശീലകൻ  ജോസെ മൗറിഞ്ഞോ  താരത്തെ  പ്രശംസിക്കുകയും ചെയ്തു. ഒപ്പം താരത്തിന്റെ പ്രകടനത്തെ ചൂണ്ടിക്കാണിച്ച് റയൽ മാഡ്രിഡിനെ പരിഹസിക്കാനും മൗറിഞ്ഞോ സമയം കണ്ടെത്തി. മത്സര ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ കുറച്ചു ആഴ്ചകളായി അവൻ മെച്ചപ്പെടുന്നുണ്ട്. കാണുമ്പോൾ തോന്നുന്നത് മാത്രമല്ല. താരത്തെ സംബന്ധിച്ചുള്ള വിവരങ്ങളും അതിനെ പിന്തുണക്കുന്നുണ്ട്. അത് ഞങ്ങൾക്കും ബെയ്‌ലിനും അറിയാം. ഞങ്ങൾ ഞങ്ങളുടെ വികാരങ്ങളും ആശയങ്ങളും പങ്കുവെക്കുകയും ചെയ്യാറുണ്ട്. ആ ഗോൾ അവൻ അർഹിച്ചിരുന്നു. അഞ്ചു മിനുറ്റ് എനിക്ക് കിട്ടുകയാണെങ്കിൽ ഞാൻ റയൽ മാഡ്രിഡിന്റെ വെബ്സൈറ്റിൽ കണ്ണോടിക്കും. അവർ അവനെക്കുറിച്ച്‌ എന്താണ് പറയുന്നതെന്ന് നോക്കാൻ”

“മികച്ച വ്യക്തിത്വമാണ് അവൻ കാഴ്ച വെച്ചത്. മത്സരത്തിൽ അതിന്റെ പ്രഭാവവുമുണ്ടായിരുന്നു. ഞങ്ങൾക്കായി ഏറ്റവും പ്രധാനപ്പെട്ട ഗോൾ നേടാനും അവനു സാധിച്ചു. ഹാരിക്കൊപ്പം അവസാന പതിനഞ്ചുമിനുട്ടിൽ പരിചയസമ്പന്നത വെളിവാക്കുന്ന കളിയാണ് കാഴ്ചവെച്ചത്. വളരെ ബുദ്ദിപരവും സമർത്ഥതയുമുള്ള നീക്കങ്ങൾ. പ്രത്യേകിച്ചും പന്തടക്കത്തോടെ മുന്നേറിയതും ഒപ്പം അവർക്ക് തിരിച്ചടിക്കാൻ പറ്റാത്ത സ്ഥലങ്ങളിലേക്ക് പന്ത് കൊണ്ടു പോവുന്നതുമെല്ലാം.” ബെയ്‌ലിന്റെ പ്രകടനത്തേക്കുറിച്ച് മൗറിഞ്ഞോ പറഞ്ഞു.