ഗോളടിക്കാത്തതിന് സ്പാനിഷ് താരത്തിന് വധഭീഷണിയെന്ന് വെളിപ്പെടുത്തൽ; ആരാധകർ ഞെട്ടലിൽ

Image 3
Euro 2020

യൂറോ ഗ്രൂപ്പ് ഘട്ടത്തിൽ പോളണ്ടിനെതിരെ സുവർണാവസരം നഷ്ടപ്പെടുത്തിയതിന് തനിക്കും കുടുംബത്തിനും നേരെ വധഭീഷണിയുണ്ടെന്ന് സ്പാനിഷ് താരം ആൽവാരോ മൊറാട്ട. സ്പാനിഷ് മാധ്യമത്തോടാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

പോളണ്ടിനെതിരായ മത്സരത്തിൽ ജെറാർഡ് മൊറേനോയെടുത്ത പെനാൽറ്റി പോസ്റ്റിലടിച്ചു തെറിച്ചത് കൃത്യം മൊറാട്ടയുയുടെ കാലുകളിൽ എത്തുകയും, അനായാസം വലയിലേക്ക് തട്ടിയിടാമായിരുന്ന പന്ത് മൊറാട്ട പുറത്തേക്ക് അടിച്ചുകളയുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തന്റെ കുട്ടികളെ അടക്കം വകവരുത്തുമെന്ന തരത്തിൽ ഭീഷണിസന്ദേശങ്ങൾ ലഭിച്ചതെന്ന് മൊറാട്ട പറയുന്നു.

“പോളണ്ടിനെതിരായ മത്സരത്തിന് ഉറങ്ങാൻ അനുവദിക്കാത്തവിധം ചീത്തവിളിയും ഭീഷണിയും ഞാൻ നേരിട്ടു. സ്വന്തം മക്കളെ കൊല്ലുമെന്ന് അവർ പറയുന്നത് കേട്ടപ്പോൾ ഞാൻ പാടെ തകർന്നു പോയി. എല്ലാതരം വിമർശനങ്ങളെയും നല്ല രീതിയിൽ ഉൾക്കൊള്ളുന്ന ആളാണ് ഞാൻ. എന്നാൽ പലപ്പോഴും സൈബർ ലോകത്ത് ആക്രമണം എല്ലാ പരിധികളും ലംഘിക്കുന്നതാണ്.” മൊറാട്ട പറയുന്നു.

 

പോളണ്ടിനെതിരെ സമനിലക്കുരുക്ക് പൊട്ടിക്കാനാവാതെ ഒരുഘട്ടത്തിൽ നോക്ക്ഔട്ട് കാണാതെ സ്‌പെയിൻ യൂറോ കപ്പിൽ നിന്നും പുറത്താവുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാൽ സ്ലോവാക്യക്കെതിരായ അവസാന മത്സരം ഗോൾമഴയിലൂടെ വിജയിച്ച് ടീം പ്രീ ക്വാർട്ടർ ബർത്ത് നേടി.