ഇന്ന് അവന്റെ രാത്രിയാകും, ആറാടും, ചെന്നൈ താരത്തെ കുറിച്ച് വന്‍ പ്രവചനവുമായി ഇന്ത്യന്‍ താരം

ഐപിഎല്‍ ഫൈനലില്‍ മൊയീന്‍ അലിയുടെ ആറാട്ടമായിരിക്കുമെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ ആകാശ് ചോപ്ര. മൊയീന്‍ അലി ഈ സീസണില്‍ നിരാശപ്പെടുത്തിയതിന് നഷ്ടപരിഹാരം ഫൈനലിലുണ്ടാകുമെന്നാണ് ആകാശ് ചോപ്ര പറയുന്നത്.

‘ക്യാപ്റ്റന്‍ ധോണി അവനെ ഒട്ടും ഉപയോഗിക്കുന്നില്ല. ധോണി അവനെ ബാറ്റ് ചെയ്യാനോ ബൗള്‍ ചെയ്യാനോ അനുവദിക്കുന്നില്ല. ധോണി മൊയീന്‍ അലിക്ക് ആയി പ്ലാന്‍ വെച്ചിട്ടുണ്ടാകാം. ഇത് അവന്റെ രാത്രിയാകാം’ ചോപ്ര പറഞ്ഞു.

കഴിഞ്ഞ കുറച്ച് സീസണുകളില്‍ സിഎസ്‌കെയുടെ പ്രധാന താരമായിരുന്നു മൊയിന്‍, ഈ സീസണില്‍ എന്ന കളിച്ച 14 മത്സരങ്ങളില്‍ നിന്ന് 17.71 ശരാശരിയില്‍ 124 റണ്‍സ് മാത്രമാണ് മൊയീന്‍ നേടിയത്.

അതെസമയം അഹമ്മദാബാദില്‍ രവീന്ദ്ര ജഡേജയ്ക്ക് കാര്യമായി ഒന്നും ചെയ്യാനാകില്ലെന്നും ആകാശ് ചോപ്ര വിശ്വസിക്കുന്നു. ‘ജഡേജ ബാറ്റ് കൊണ്ട് നന്നായി വന്നേക്കാം, പക്ഷേ അവന്റെ ബൗളിംഗ് ഇവിടെ നന്നായി പ്രവര്‍ത്തിച്ചേക്കില്ല. കാരണം പിച്ച് ബാറ്റിംഗിന് അനുകൂലമായിരിക്കില്ല’ ചോപ്ര പറഞ്ഞു.

അതെസമയം മത്സരം മഴമൂലം വൈകുകയാണ്. ത്സരത്തില്‍ ഇതുവരെ ടോസ് പോലും ഇടാന്‍ ആയിട്ടില്ല. ഫൈനലിനായി നേരത്തെ തന്നെ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിച്ച് തുടങ്ങിയിരുന്നു. എന്നാല്‍ മഴയും കൂടെ ഇടിയും മുഴങ്ങിയതോടെ കാണികളെല്ലാം നിരാശയിലാണ്.

You Might Also Like