ബ്ലാസ്റ്റേഴ്‌സ് മാത്രമല്ല, കുത്തുപാളയെടുത്ത് കൊല്‍ക്കത്തന്‍ വമ്പന്‍മാരും

Image 3
FootballISL

ഇന്ത്യന്‍ ഫുട്‌ബോളിനെ വ്യാപിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തി കൊല്‍ക്കത്തന്‍ സൂപ്പര്‍ ക്ലബായ മോഹന്‍ ബഗാനും പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. ഐ ലീഗ് ചാമ്പ്യന്മാരായിട്ടും മോഹന്‍ ബഗാന്റെ താരങ്ങള്‍ ക്ലബ് അവസാന മാസങ്ങളിലെ ശമ്പളം നല്‍കിയില്ല എന്ന് പരാതിയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

നേരത്തെ ഐഎസ്എല്‍ ക്ലബുകളായ കേരള ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദ് എഫ്‌സിയും താരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും വേതനം നല്‍കിയില്ല എന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മോഹന്‍ ബഗാനും താരങ്ങള്‍ക്ക് ശമ്പള കുടിശ്ശിക വരുത്തി എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുപ്പെടുന്നത്.

മോഹന്‍ ബഗാന്‍ താരങ്ങള്‍ ശമ്പളം ആവശ്യപ്പെട്ട് ക്ലബിന് ഔദ്യോഗികമായി കത്ത് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ താരങ്ങള്‍ക്ക് അവസാന മൂന്ന് മാസമായി ബഗാന്‍ ശമ്പളം നല്‍കിയിട്ടില്ലത്രെ. വിദേശ താരങ്ങള്‍ക്കാകട്ടെ അവസാന രണ്ട് മാസങ്ങളായി പൈസയൊന്നും ലഭിച്ചിട്ടില്ല. മാത്രമല്ല ഐലീഗ് കിരീടം നേടിയതിന്റെ ബോണസും ക്ലബ് താരങ്ങള്‍ക്ക് വിതരണം ചെയ്തിട്ടില്ല.

അതെസമയം വിദേശ താരങ്ങള്‍ക്ക് മെയ് 31നകം ശമ്പളം നല്‍കും എന്ന് ക്ലബ് ഉറപ്പ് നല്‍കിയായാണ് സൂചന. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് യാതൊരു ഉറപ്പും ഇനിയും ലഭിച്ചിട്ടില്ല. കോവിഡാണ് ശമ്പളം വൈകിക്കാന്‍ കാരണമായി പറയുന്നത്.