മോഹന്‍ ബഗാനില്‍ നിന്ന് ആ യുവതാരം ബ്ലാസ്‌റ്റേഴ്‌സിലെത്തും, വികൂനയുടെ ഉറപ്പ്

ഐഎസ്എല്‍ അടുത്ത സീസണില്‍ മോഹന്‍ ബഗാനില്‍ നിന്ന് ഒരു യുവതാരം ബ്ലാസ്‌റ്റേഴ്‌സിലെത്തുമെന്ന് പരിശീലകന്‍ കിബു വികൂന. അടുത്ത സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ എത്തുന്ന താരങ്ങളെ കുറിച്ചുളള ചോദ്യത്തിനാണ് വികൂന ഇക്കാര്യം പറഞ്ഞത്.
അതെസമയം ഏത് യുവതാരമാണ് ബ്ലാസ്റ്റേഴ്‌സിലെത്തുക എന്ന കാര്യം വെളിപ്പെടുത്താന്‍ വികൂന തയ്യാറായില്ല. സുബ ഘോഷോ എസ് കെ സാഹിലോ ആയിരിക്കും ഈ യുവതാരം എന്നാണ് അഭ്യൂഹങ്ങള്‍.
അതെസമയം മോഹന്‍ ബഗാന്റെ മലയാളി സൂപ്പര്‍ താരം വിപി സുഹൈറിനെ പ്രശംസ കൊണ്ട് മൂടാനും ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ മറന്നില്ല. വിപി സുഹൈറിന്റെ കളി തനിയ്ക്ക് ഇഷ്ടമാണെന്നും ബ്ലാസ്റ്റേഴ്സിലേക്ക് സുഹൈര്‍ എത്തുമോയെന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ പറയുന്നു.
പാലക്കാട് സ്വദേശിയായ സുഹൈര്‍ സന്തോഷ് ട്രോഫിയിലും കേരളത്തിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ച താരമാണ്. 28കാരനായ മലയാളി സ്‌ട്രൈക്കറുടെ ഈ വരവ് ബ്ലാസ്റ്റേഴ്‌സിന് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്