ബഗാന്റെ പാഷന്‍ മഞ്ഞപ്പടയ്ക്കുണ്ട്, അത് ചരിത്രം സൃഷ്ടിക്കും, പറയുന്നത് വികൂനയാണ്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രശംസകൊണ്ട് മൂടി പുതിയ സ്പാനിഷ് കോച്ച് കിബു വികൂന. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക ബലം ടീമിന് നിര്‍ണ്ണായകമാകും എന്നാണ് കോച്ച് പറയുന്നത്.
ഇന്ത്യയിലെ മികച്ച ആരാധകരുള്ള കൊല്‍ക്കത്തയില്‍ നിന്നാണ് ഐ ലീഗ് ചാമ്പ്യന്മാരെ പരിശീലിപ്പിച്ച ശേഷം താന്‍ വരുന്നത്. അതുപോലെ തന്നെ വെടിക്കെട്ട് ആരാധകര്‍ കേരളത്തിലും ഉണ്ടെന്നാണ് വികൂന പറയുന്നത് . മോഹന്‍ ബഗാന്‍ ആരാധകരെ പോലെ തന്നെ വലിയ പാഷന്‍ ഉള്ള ആരാധകര്‍ ആണ് മഞ്ഞപ്പടയുടെ ആരാധകര്‍ എന്നറിയാം എന്ന് വികൂന കൂട്ടിച്ചേര്‍ത്തു.
മഞ്ഞപ്പടയുടെ പിന്തുണയില്‍ വിജയങ്ങള്‍ ഒരുപാട് നേടാം എന്നും കിരീടങ്ങള്‍ സ്വന്തമാക്കാം എന്നും വികൂന ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അറ്റാക്കിംഗ് ഫുട്‌ബോള്‍ ആണ് തന്റെ വഴി എന്ന് ആദ്യമേ പറഞ്ഞിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സില്‍ മികച്ച അറ്റാക്കിംഗ് ഫുട്‌ബോള്‍ കളിക്കുന്ന തകര്‍പ്പന്‍ ടീമിനെ ആകും തങ്ങള്‍ ഒരുക്കുക എന്ന് വികൂന പറഞ്ഞു.