പന്ത് ഗ്ലൗസില്‍ കൊണ്ടിട്ടും സ്മിത്ത് റിവ്യൂ എടുത്തതെന്തിന്? കാരണം ഇതാണ്

ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് തത്സമയം കണ്ടവര്‍ക്കിടയില്‍ ഉദിച്ച ഒരു സംശയം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചവിഷമാണ്. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ ബൗണ്‍സര്‍ ഗ്ലൗസില്‍ കൊണ്ട് കൈക്ക് പരിക്കേറ്റിട്ടും സ്മിത്ത് പുറത്തായതില്‍ സംശയം പ്രകടിപ്പിച്ച് റിവ്യൂവിന് പോയത് എന്തിനായിരുന്നു എന്നാണ് ചോദ്യം.

മത്സരത്തിന്റെ 55ാം മിനിറ്റിലാണ് ഓസ്‌ട്രേലിയയുടെ നിര്‍ണ്ണായക വിക്കറ്റായ സ്മിത്ത് കൂടാരം കയറിയത്. സിറാജിന്റെ ബൗണ്‍സര്‍ പ്രതിരോധിച്ച സ്മിത്തിന്റെ ഗ്ലൗവില്‍ കൊണ്ട് പന്ത് സ്ലിപ്പില്‍ രഹാനയുടെ കൈയ്യില്‍ വിശ്രമിക്കുകയായിരുന്നു. ഇതോടെ സ്മിത്ത് റിവ്യൂവിന് അപ്പീല്‍ ചെയ്യുകയും ചെയ്തു.

പന്ത് ഗ്ലൗസില്‍ കൊണ്ട വേദന സഹിച്ച് കൊണ്ടായിരുന്നു സ്മിത്തിന്റെ ഈ നീക്കം. ഇതാണ് ആരാധകരുടെ സംശയത്തിന് കാരണം.

എന്നാല്‍ ക്രിക്കറ്റ് നിയമം അനുസരിച്ച് ബാറ്റിഗ് കൈ പിടിച്ചിട്ടുണ്ടെങ്കില്‍ മാത്രമാണ് പന്ത് ഗ്ലൗവില്‍ കൊള്ളുമ്പോള്‍ അത് ഔട്ടായി പരിഗണിക്കുകയുളളു. ഇക്കാര്യത്തില്‍ സംശയം ഉളളതിനാലാണ് സ്മിത്ത് റിവ്യൂവിന് പോയത്.

എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ സ്മിത്തിന് പുറത്താകാന്‍ തന്നെയായിരുന്നു വിധി. പന്ത് ഗ്ലൗവില്‍കൊണ്ടപ്പോള്‍ സ്മിത്തിന്റെ കൈ ബാറ്റില്‍ പിടിച്ചിട്ടുണ്ടായിരുന്നു. 74 പന്തില്‍ ഏഴ് ബൗണ്ടറികള്‍ സഹിതം 55 റണ്‍സാണ് സ്മിത്ത് നേടിയത്.

You Might Also Like