ഭീരുക്കള്‍, ടീം ഇന്ത്യയെ രൂക്ഷമായി പരിഹസിച്ച് മുഹമ്മദ് കൈഫ്

ബംഗ്ലാദേശിനെതരെ ആദ്യ ഏകദിനത്തില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ടീം ഇന്ത്യയെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. 10-ാം വിക്കറ്റിലെ 51 റണ്‍സ് കൂട്ടുകെട്ട് പൊളിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല എന്നതാണ് കൈഫിനെ പ്രകോപിപ്പിക്കുന്നത്. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിക്കുകയായിരുന്നു കൈഫ്.

‘ഇന്ത്യ ജയിക്കേണ്ട മത്സരമായിരുന്നു. ഇന്ത്യ 9 വിക്കറ്റുകള്‍ വീഴ്ത്തി. ബൗളിംഗ് ഗംഭീരമായിരുന്നു. ബാറ്റര്‍മാര്‍ മോശം പ്രകടനം പുറത്തെടുത്ത മത്സരത്തില്‍ ബൗളര്‍മാര്‍ ടീം ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. 40-ാം ഓവര്‍ വരെ കാര്യങ്ങളെല്ലാം ശുഭകരമായിരരുന്നു. എന്നാല്‍ അവസാന 10 ഓവറില്‍ എന്താണ് സംഭവിച്ചത്. ആരാണ് നമ്മുടെ ഡെത്ത് ഓവര്‍ ബൗളര്‍. ദീപക് ചാഹറോ കുല്‍ദീപ് സെന്നേ? നമ്മുടെ ടീം സമ്മര്‍ദത്തിലായി എന്നതില്‍ നിരാശയുണ്ട്’ കൈഫ് പറഞ്ഞു.

‘ക്യാപ്റ്റന്‍സി, ബൗളിംഗ് മാറ്റങ്ങളെ കുറിച്ച് നമുക്ക് വാദിക്കാം. 40-ാം ഓവര്‍ വരെ മത്സരം നമ്മള്‍ കൊണ്ടുപോയി. അതിന് ശേഷം മെഹിദി ഹസന്‍ എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടത് എന്ന് കാണിച്ചുതന്നു. യുവ ബൗളര്‍മാര്‍ക്ക് അവസാന 10 ഓവറില്‍ മത്സരം അവസാനിക്കാനാവാതെ വന്നു. ഫീല്‍ഡര്‍മാര്‍ സമ്മര്‍ദത്തിലായിരുന്നു. സമ്മര്‍ദത്തെ തുടര്‍ന്ന് വീഴ്ചകള്‍ വരുത്തി. വൈഡ് ബോളുകളും നോബോളുകളും എറിഞ്ഞു. ലോകകപ്പ് നേടണമെങ്കില്‍ സമ്മര്‍ദത്തില്‍ നിന്ന് പുറത്തുകടക്കണം. അങ്ങനെയാണ് ടീമുകള്‍ കരുത്തരാവുന്നത്. വൈറ്റ് ബോളില്‍ ന്യൂസിലന്‍ഡും ഇംഗ്ലണ്ടും ശക്തിയാര്‍ജിച്ചത് ഇങ്ങനെയാണ്’ എന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ ഇന്ത്യ ഒരു വിക്കറ്റിന്റെ പരാജയം നേരിട്ടപ്പോള്‍ പത്താം വിക്കറ്റിലെ 51 റണ്‍സ് കൂട്ടുകെട്ട് പൊളിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാക്കായിരുന്നില്ല. 39 പന്തില്‍ 38* റണ്‍സുമായി മെഹിദി ഹസനും 11 പന്തില്‍ 10* റണ്‍സെടുത്ത് മുസ്താഫിസൂര്‍ റഹ്മാനുമാണ് ഇന്ത്യന്‍ ജയ സ്വപ്നങ്ങള്‍ തട്ടിയെടുത്തത്.

You Might Also Like