കോഹ്ലിയ്ക്ക് പുറമെ സൂപ്പര്‍ താരവും പുറത്ത്, ഇന്ത്യയ്ക്ക് വീണ്ടും വന്‍ തിരിച്ചടി

അഡ്‌ലൈഡ് ടെസ്റ്റില്‍ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി പരമ്പരയില്‍ നിന്ന് പുറത്ത്. ഷമിയുടെ കൈക്കുഴയ്ക്ക് ഏറ്റ പരിക്ക് ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഷമി പരമ്പരയില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കില്ലെന്ന് ഉറപ്പായത്.

ഷമിയുടെ കൈകുഴക്ക് പൊട്ടലുണ്ട്. പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ കൈയ്യില്‍ കൊണ്ടതാണ് ഷമിയ്ക്ക് തിരിച്ചടിയായത്. ഇതോടെ ഇന്ത്യയ്ക്ക് 36ന് 9 എന്ന നിലയില്‍ ഇന്നിംഗ്‌സ് അവസാനിപ്പിക്കേണ്ടിയും വന്നിരുന്നു.

ടെസ്റ്റില്‍ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ഷമി പുറത്തായത് പരമ്പരയില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. ഇതോടെ പകരക്കാരനായി സൈനി ടീമില്‍ ഇടംകണ്ടെത്തിയേക്കും.

മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിനാണ് തോറ്റത്. ഇന്ത്യ ഉയര്‍ത്തിയ 93 റണ്‍സ് വിജയലക്ഷ്യം ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പര ഓസട്രേലിയ 1-0ത്തിന് മുന്നിലെത്തി.

You Might Also Like