സഞ്ജു കളിക്കേണ്ടത് ഈ സ്ഥാനത്ത്, അപൂര്‍വ്വ സിദ്ധിയുളള താരമാണവന്‍, നിര്‍ണായക നിര്‍ദേശവുമായി കൈഫ്

സിംബാബ്‌വെ പര്യടനത്തില്‍ വിക്കറ്റ് കീപ്പറെന്ന നിലയിലും ബാറ്ററെന്ന നിലയിലും മലയാളി താരം സഞ്ജു സാംസണ്‍ തിളങ്ങിയതോടെ നിര്‍ണ്ണായക ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. മികച്ച പ്രകടനം കാഴ്ച്ചവെച്ച സഞ്ജുവിന് അഞ്ച്, ആറ് പൊസിഷനുകളില്‍ ഇന്ത്യയ്ക്കായി സ്ഥിരമായി കളിക്കാമെന്നാണ് കെയ്ഫ് പറയുന്നത്.

മുന്‍നിരയില്‍ കളിക്കാന്‍ കെഎല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ മുന്‍നിരയിലുണ്ടെന്നത് കെയ്ഫ് ഓര്‍മിപ്പിച്ചു. അതിനാലാണ് സഞ്ജുവിന് അഞ്ച്, ആറ് സ്ഥാനങ്ങളാണ് നിര്‍ദേശിക്കുന്നതെന്ന് കൈഫ് പറയുന്നു.

രണ്ട് ഇന്നിങ്സുകളില്‍ സഞ്ജു 6 സിക്റുകളാണ് നേടിയത്. ഇത് കൂറ്റനടിക്കുള്ള താരത്തിന്റെ മികവ് വിളിച്ചോതുന്നു. സഞ്ജു സിംബാബ്വെയില്‍ കിട്ടിയ അവസരം മുതലെടുത്തെന്നും കെയ്ഫ് വിലയിരുത്തുന്നു. .

സിക്സറുകള്‍ അടിക്കാനുള്ള കഴിവ് അഞ്ച്, ആറ് പൊസിഷനില്‍ നേട്ടമാകും. ആ പൊസിഷനില്‍ ഭാവിയുണ്ട്. ഹാര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, ഋഷഭ് പന്ത് തുടങ്ങിവര്‍ കളിക്കുന്ന സ്ഥലത്ത് കളിക്കാന്‍ സഞ്ജുവിനും സാധിക്കുമെന്നും കെയ്ഫ് പറയുന്നു.

സഞ്ജു പുകഴ്ത്തലുകള്‍ക്ക് അര്‍നാണെന്ന് കെയ്ഫ് പറഞ്ഞു. സിക്സറുകള്‍ അടിക്കാനുള്ള സഞ്ജുവിന്റെ കഴിവ് അപൂര്‍വമായി ലഭിക്കുന്ന സിദ്ധിയാണ്. പുതിയ ബാറ്റര്‍മാര്‍ക്ക് ഇത് എളുപ്പമായ കാര്യമല്ല. ടോപ് ഓര്‍ഡറില്‍ കളിക്കുമ്പോള്‍ സഞ്ജു നേരത്തെ പുറത്തായാല്‍ കളി നമുക്ക് അനുകൂലമായെന്ന തോന്നല്‍ എതിര്‍ ടീമിനുണ്ടാകും. അതേസമയം, പിറകില്‍ കളിക്കുകയാണെങ്കില്‍ കളി മാറ്റാന്‍ കഴിവുള്ള താരമാണ് സഞ്ജു. വെസ്റ്റിന്‍ഡീസില്‍ സഞ്ജു അത് തെളിയിച്ചതാണ്. ഉയര്‍ന്ന സ്ട്രൈക്ക് റേറ്റ് നിലനിര്‍ത്താന്‍ താരത്തിന് സാധിക്കുന്നുണ്ടെന്നും കെയ്ഫ് വിശദീകരിച്ചു.

സിംബാബ്വെയില്‍ രണ്ടാം ഏകദിനത്തില്‍ നാല് സിക്‌സും മൂന്ന് ഫോറും സഹിതം പുറത്താകാതെ 43 റണ്‍സും മൂന്നാം മത്സരത്തില്‍ രണ്ട് സിക്‌സ് അടക്കം 15 റണ്‍സുമാണ് താരം നേടിയത്.

 

You Might Also Like