ധവാനൊപ്പം രാഹുലിനെ ഓപ്പണറാക്കരുത്, സിംബാബ്‌വേയില്‍ സര്‍പ്രൈസ് താരത്തെ നിര്‍ദേശിച്ച് കൈഫ്

സിംബാബ്‌വെക്ക് എതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്കായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യേണ്ടത് ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലുമാണെന്ന് നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഓപ്പണറായി നായകന്‍ കെഎല്‍ രാഹുല്‍ ബാറ്റേന്തരുതെന്നും കൈഫ് വിലയിരുത്തുന്നു.

ടഏകദിനത്തില്‍ ഇന്ത്യക്ക് വേണ്ടി കെ എല്‍ രാഹുല്‍ അഞ്ചാം സ്ഥാനത്ത് ഇതിന് മുന്‍പ് കളിച്ചിട്ടുണ്ട്. എന്നാല്‍ മാച്ച് പ്രാക്ടീസ് വേണം എങ്കില്‍ രാഹുല്‍ ഇവിടെ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യണം. പക്ഷേ ഗില്‍ നല്ല ഫോമില്‍ നില്‍ക്കുകയാണ്. വിന്‍ഡിസിന് എതിരെ ധവാനൊപ്പം കൂട്ടുകെട്ട് കണ്ടെത്താന്‍ ഗില്ലിന് കഴിഞ്ഞിരുന്നു’ കൈഫ് ചൂണ്ടിക്കാണിക്കുന്നു.

ഓപ്പണിംഗിന് പകരം രാഹുല്‍ മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യാനിറങ്ങണം എന്നാണ് കൈഫ് ആവശ്യപ്പെടുന്നത്. ഗില്ലും ധവാനും നല്ല ഫോമിലാണ്. രാഹുലിന് മൂന്നാമത് ഇറങ്ങിയാല്‍ മാച്ച് പ്രാക്ടീസും ആവും. ക്യാപ്റ്റനായ സ്ഥിതിക്ക് എല്ലാം തീരുമാനിക്കേണ്ടത് രാഹുലാണ് എന്നും കൈഫ് പറഞ്ഞു.

ഈ വര്‍ഷം മെയ്യിന് ശേഷം ഇതാദ്യമായാണ് രാഹുല്‍ കളിയ്ക്കുന്നത്. ഫിറ്റ്നസ് വീണ്ടെടുത്തതോടെ ടീമിലേക്ക് എത്തിയ രാഹുലിനെ ധവാനെ മാറ്റി ബിസിസിഐ ക്യാപ്റ്റനായി പ്രഖ്യാപിച്ചു.

ആഗസ്റ്റ് 18ന് ഹരാരെയിലാണ് സിംബാബ് വെക്കെതിരായ പരമ്പരയിലെ ആദ്യ മത്സരം. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്.

 

You Might Also Like