ഒറ്റുകാരനാകാന്‍ വയ്യ, ധോണിയ്ക്ക് അപ്രതീക്ഷിത പിന്തുണയുമായി സര്‍പ്രൈസ് താരം

Image 3
CricketTeam India

ഇന്ത്യന്‍ ടീമിലേക്ക് മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ തിരിച്ചുകൊണ്ടുവരവുതെന്ന് മുന്‍ താരങ്ങളടക്കം മുറവളി കൂട്ടുന്നതിനിടെ അപ്രതീക്ഷിത പിന്തുയുമായി മുഹമ്മദ് കൈഫ്. വരുന്ന ടി20 ലോകകപ്പില്‍ എം എസ് ധോണിയെ ഉള്‍പ്പെടുത്തണമെന്നാണ് മുഹമ്മദ് കൈഫ് ആവശ്യപ്പെടുന്നത്.

‘ശരിയാണ് 2019 ലോകകപ്പ് സെമി ഫൈനലിന് ശേഷം ധോണി ഇന്ത്യക്കായി കളിച്ചിട്ടില്ല. എങ്കിലും ധോണിയെ വരുന്ന ടി20 ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തണം. ടീമിനെ സമ്മര്‍ദ്ദത്തില്‍ നിന്ന് വിജയത്തിലേക്ക് പിടിച്ചുയര്‍ത്തുവാന്‍ ശേഷിയുള്ള താരമാണ് എംഎസ് ധോണി’ കൈഫ് പറുയുന്നു.

മികച്ച ഫിനിഷര്‍മാരിലൊരാളായ ധോണിയെ ടീമിലെത്തിക്കുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും ഒറ്റയ്ക്ക് ടീമിനെ ജയിപ്പിക്കാന്‍ കെല്‍പ്പുള്ള താരമാണ് ധോണിയെന്നും കൈഫ് നിരീക്ഷിക്കുന്നു. ധോണിയെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് ശരിയായ തീരുമാനമാവില്ലെന്നും ഇനിയും ക്രിക്കറ്റ് കളിക്കാനുള്ള ബാല്യം അദ്ദേഹത്തിനുണ്ടെന്നും കൈഫ് കൂട്ടിചേര്‍ത്തു.

അതെസമയം ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ധോണിയെ ടീമില്‍ എടുക്കരുതെന്നും കൈഫ് പറഞ്ഞു. നേരത്തെ ധോണിയെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കരുതെന്ന് മുന്‍ താരങ്ങളായ സുനില്‍ ഗവാസ്‌ക്കര്‍, ഗൗതം ഗംഭീര്‍, കപില്‍ ദേവ് വീരേന്ദ്ര സെവാഗ് തുടങ്ങിവര്‍ ആവശ്യപ്പെട്ടിരുന്നു. ധോണിയെ പിന്തുണച്ച് റെയ്‌നയും കൈഫും മാത്രമാണ് ഇതുവരെ രംഗത്ത് വന്നത്.