ആമിര്‍ ഐപിഎല്ലിലേക്ക്, രാജ്യം മാറുന്നത് ഈ ടീമിനായി കളിക്കാന്‍

പാകിസ്താന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് വിരമിക്കച്ച പാകിസ്ഥാന്‍ സൂപ്പര്‍ പേസര്‍ മുഹമ്മദ് ആമീറിന്റെ തീരുമാനം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണല്ലോ. വെറും 28ാം വയസ്സിലാണ് ലോകത്തിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളായ ആമിര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ഇതിന് പിന്നിലെ കാരണം വിശദമാക്കാതെയായിരുന്നു ആമിര്‍ കളി മതിയാക്കിയത്.
ഇപ്പോള്‍ ആമിര്‍ ലക്ഷ്യം വെക്കുന്നത് ഇംഗ്ലീഷ് ടീമും ഐപിഎല്ലും ആണെന്ന വിവരമാണ് പുറത്ത് വരുന്നത്. ഇടം കൈ പേസര്‍ക്ക് ഐപിഎല്ലില്‍ കളിക്കാന്‍ അതിയാ ആഗ്രഹം ഉണ്ടെന്ന് നേരത്തെ തന്നെ തുറന്ന് പറഞ്ഞിരുന്നു. അതിന്റെ ഭാഗമായാണ് ഇത്തരമൊരു ഇടവേളയെടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിലവില്‍ പാകിസ്താന്‍ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ വിലക്കുണ്ട്. അതിനാല്‍ത്തന്നെ രാജ്യം മാറാനുള്ള തയ്യാറെടുപ്പിലാണ് അമീര്‍. കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നതിന് അമീര്‍ അപേക്ഷ നല്‍കിയിരുന്നു. അമീറിന്റെ ഭാര്യ നര്‍ജിസ് അമീറിന് നിലവില്‍ യുകെ പാസ്പോര്‍ട്ട് ഉണ്ട്. അതിനാല്‍ത്തന്നെ അമീറിന് ബ്രിട്ടീഷ് പൗരത്വം ലഭിച്ചേക്കും. അങ്ങനെ സംഭവിച്ചാല്‍ ഇംഗ്ലണ്ട് ടീമില്‍ കളിക്കാനും അമീര്‍ അര്‍ഹനാവും.
നേരത്തെ റാവല്‍പിണ്ടിയില്‍ ജനിച്ച അസര്‍ മഹ്മൂദ് ബ്രിട്ടീഷ് പൗരത്വം എടുത്ത ശേഷം കിങ്സ് ഇലവന്‍ പഞ്ചാബിനുവേണ്ടിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനുവേണ്ടിയും കളിച്ചതാണ് ആമിറിന്റെ ഇത്തരമൊരു നീക്കത്തിന് മുന്നിലുളള പ്രചോദനം. മാത്രമല്ല
ഇംഗ്ലണ്ട് ടീമിന്റെ അഭിവാജ്യ ഘടകമായ ജോഫ്ര ആര്‍ച്ചര്‍ 2015ലാണ് ഇംഗ്ലണ്ടിലെത്തിയത്. ബാര്‍ബഡോസില്‍ ജനിച്ചയാളാണ് ആര്‍ച്ചര്‍. ഇംഗ്ലണ്ടിലേക്ക് മാറിയ ശേഷം ദേശീയ ടീമിലെത്തിയ ആര്‍ച്ചര്‍ 2019ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിന് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ആളാണ്.
നേരത്തെ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും പിഎസ്എല്ലില്‍ കളിക്കാന്‍ തയ്യാറാകണമെന്ന് അമീര്‍ ആവിശ്യപ്പെട്ടിരുന്നു. രാഷ്ട്രീയം മാറ്റിവെക്കണമെന്നും ക്രിക്കറ്റുമായി അതിനെ ബന്ധിപ്പിക്കരുതെന്നുമാണ് ആമീര്‍ നേരത്തെ പറഞ്ഞത്.