മോഡലിന്റെ മരണം, യുവ ഇന്ത്യന്‍ താരത്തെ ചോദ്യം ചെയ്യും

Image 3
CricketCricket News

പ്രമുഖ മോഡല്‍ ടാനിയ സിങ്(28) ആത്മഹത്യ ചെയ്ത സംഭവത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ യുവതാരം അഭിഷേക് ശര്‍മ കുരുക്കിലേക്ക്. അഭിഷേക് ശര്‍മ്മയെ ഉടന്‍ പൊലീസ് ചോദ്യം ചെയ്യും. സൂററ്റിലെ വേശു റോഡിലുള്ള ഹാപ്പി എലഗന്‍സ് അപ്പാര്‍ട്‌മെന്റിലാണ് ചൊവ്വാഴ്ചയാണ് ടാനിയ സിങിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടര വര്‍ഷമായി ഡിസൈനറും മോഡലുമായി ജോലി നോക്കുകയായിരുന്നു ടാനിയ.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ഈ അന്വേഷണത്തിലാണ് സംഭവത്തില്‍ അഭിഷേക് ശര്‍മയുടെ പങ്കിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ടാനിയക്ക് അഭിഷേക് ശര്‍മയുമായി ബന്ധമുണ്ടായിരുന്നു എന്നാണ് വിവരം. ടാനിയയുടെ ഫോണിലെ കോള്‍ ഡീറ്റെയില്‍സ് പരിശോധിച്ചാലെ ഇരുവരും തമ്മില്‍ എന്തതരം ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന കാര്യം വ്യക്തമാവൂ എന്നാണ് പൊലീസ് പറയുന്നത്.

ആത്മഹത്യക്ക് മുമ്പ് ടാനിയ അവസാനമായി വിളിച്ചത് അഭിഷേക് ശര്‍മയുടെ ഫോണിലേക്കായിരുന്നുവെന്നാണ് സൂചന. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നോ എന്നും ഈ ബന്ധത്തിലെ അഭിപ്രായവ്യത്യാസങ്ങള്‍ വല്ലതുമാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്നതും പോലീസ് സംശയിക്കുന്നുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ യുവതാരങ്ങളില്‍ ശ്രദ്ധേയനായ 23കാരനായ അഭിഷേക് ശര്‍മ 2022 മുതല്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമാണ്. 2022ല്‍ 426 റണ്‍സടിച്ച് തിളങ്ങിയ അഭിഷേകിന് പക്ഷെ കഴിഞ്ഞ സീസണില്‍ 226 റണ്‍സെ നേടാനായിരുന്നുള്ളു