നൂറ്റാണ്ടിന്റെ ഭീമറെറിഞ്ഞ് സ്റ്റാര്‍ക്ക്, ഞെട്ടി ക്രിക്കറ്റ് ലോകം

Image 3
CricketTeam India

ശ്രീലങ്കക്ക് എതിരായ മൂന്നാം ടി 20യില്‍ ഭീമന്‍ നോബോളെറിഞ്ഞ് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ശ്രീലങ്കന്‍ ഇന്നിംഗ്‌സിന്റെ 18ാം ഓവറിലാണ് മിച്ചല്‍ സ്റ്റാര്‍ക്ക് വിചിന്ത്രമായ പന്തെറിഞ്ഞ് അമ്പരപ്പിച്ചത്.

ശ്രീലങ്കന്‍ ആള്‍റൗണ്ട് ബാറ്റ്‌സ്മാനായ ഷനകയ്‌ക്കെതിരെ ഒരു സ്ലോ ബോള്‍ എറിയുവാന്‍ ശ്രമിക്കവെയാണ് മിച്ചല്‍ സ്റ്റാര്‍ക്കിന് അബദ്ധം സംഭവിച്ചത്. സ്റ്റാര്‍ക്കിന്റെ കൈകളില്‍ നിന്നും വഴുതിയ ബോള്‍ വമ്പന്‍ നോ ബോള്‍ രൂപത്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യു വേഡിനും പോലും കൈകളില്‍ ഒതുക്കാന്‍ കഴിയാത്തവിധം ബൗണ്ടറി ലൈനിലേക്ക് കടന്നു.

മൂന്ന് മീറ്റര്‍ ഉയരത്തില്‍ പൊങ്ങിയ ഈ നോബോള്‍ കൈകളില്‍ ഒതുക്കാന്‍ വിക്കെറ്റ് കീപ്പര്‍ പരിശ്രമിച്ചെങ്കിലും വിഫലമായി. ബൗണ്ടറി കടന്ന ബോളില്‍ അമ്പയര്‍ നോ ബോള്‍ വിധിക്കുകയും ചെയ്തു. ഇതോടെ 5 റണ്‍സാണ് ശ്രീലങ്കക്ക് ലഭിച്ചത്.

അതേസമയം മൂന്നാം ടി20യില്‍ ഓസ്‌ട്രേലിയ ആറ് വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കി. ഇതോടെ പരമ്പര 3-0ത്തിന് ഓസ്‌ട്രേലിയ വിജയിച്ചു.