അക്കാര്യം മാനേജുമെന്റ് തീരുമാനിക്കട്ടെ, കിരീട വിജയത്തിന് ശേഷം തുറന്നടിച്ച് മിച്ചല്‍ സ്റ്റാര്‍ക്ക

Image 3
CricketFeaturedIPL

ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരമായിരുന്നല്ലോ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍. 24.75 കോടി രൂപയ്ക്കാണ് സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. ഐപിഎല്ലിലെ തുടക്കത്തില്‍ ഈ തുകയോട നീതി പുലര്‍ത്താന്‍ സ്റ്റാര്‍ക്കിന് ആയില്ലെങ്കിലും സീസണ്‍ അവസാനിക്കുമ്പോള്‍ കൊല്‍ക്കത്തയുടെ ഏറ്റവും സംഹാരിയായ പേസറായി സ്റ്റാര്‍ക്ക് മാറിക്കഴിഞ്ഞിരുന്നു.

കലാശക്കളിയില്‍ സണ്‍റൈസസിനെതിരെ സ്റ്റാര്‍ക്കിന്റെ തുടക്കമാണ് സണ്‍റൈസസിന് അനായാസ ജയം സമ്മാനിച്ചത്. ആദ്യ ഓവറില്‍ തന്നെ അപകടകാരിയായ അഭിഷേക് ശര്‍മ്മയെ പുറത്താക്കിയ സ്റ്റാര്‍ക്ക് രണ്ടാം തന്റെ രണ്ടാം ഓവറില്‍ രാഹുല്‍ ത്രിപാതിയേയും വീഴ്ത്തി സണ്‍റൈസസിന്റെ നടുവൊടിച്ചിരുന്നു.

മത്സരത്തില്‍ മൂന്ന് ഓവര്‍ മാത്രം പന്തെറിഞ്ഞ സ്റ്റാര്‍ക്ക് വെറും 14 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് വീഴ്ത്തിയത്. നേരത്തെ ആദ്യ ക്വാളിഫയറിലും സ്റ്റാര്‍ക്ക് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

കിരീട വീജയ േേശഷം അടുത്ത സീസണില്‍ കൊല്‍ക്കത്തയില്‍ തുടരാന്‍ തനിയ്ക്ക് സമ്മതമാണെന്ന് സ്റ്റാര്‍ക്ക് സൂചന നല്‍കി. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് മാനേജുമെന്റാണെന്നും സ്റ്റാര്‍ക്ക് പറഞ്ഞു.

‘ഞാന്‍ കൊല്‍ക്കത്തന്‍ ടീമില്‍ തുടരാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അത് മാനേജുമെന്റിന്റെ അന്തിമ തീരുമാനമാണ്. കൊല്‍ക്കത്തന്‍ ടീമിനൊപ്പം കഴിഞ്ഞ ഒന്‍പക് ആഴ്ചകള്‍ ഏറെ ആസ്വാദ്യകരമായിരുന്നു’ സറ്റാര്‍ക്ക് പറഞ്ഞു.