മിച്ചല്‍ മാര്‍ഷിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് സണ്‍റൈസസ്, വന്‍ താരം ടീമില്‍

Image 3
CricketIPL

സണ്‍റൈസസ് ഹൈദരാബാദ് ആരാധകര്‍ക്ക് ആവേശം നല്‍കുന്ന പ്രഖ്യാപനമാണ് ടീം നടത്തിയിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് ഐ.പി.എല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഓസ്ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷിന് പകരക്കാരനെ പ്രഖ്യാപിച്ച് സണ്‍റൈസസ് ഹൈദരാബാദ് രംഗത്തെത്തി.

ഇംഗ്ലണ്ട് സൂപ്പര്‍ താരം ജേസണ്‍ റോയിയെ ആണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് മാര്‍ഷിന് പകരക്കാരനായി ടീമില്‍ എത്തിച്ചിരിക്കുന്നത്.

അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്കാണ് ജാസണ്‍ റോയിയെ സണ്‍റൈസേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഈ വര്‍ഷത്തെ ഐ.പി.എല്‍ താരലേലത്തില്‍ ഉണ്ടായിരുന്നെങ്കിലും ജേസണ്‍ റോയിയെ ആരും സ്വന്തമാക്കിയിരുന്നില്ല.

മുന്‍പ് ഐ.പി.എല്ലില്‍ ഗുജറാത്ത് ലയണ്‍സിന് വേണ്ടിയും ഡല്‍ഹി ക്യാപിറ്റല്‍സിനു വേണ്ടിയും ജേസണ്‍ റോയ് കളിച്ചിട്ടുണ്ട്. റോയിയുടെ വരവ് ഹൈദരാബാദിനെ കൂടുതല്‍ കരുത്തരാക്കും. റോയ് ആകട്ടെ ഇന്ത്യയ്‌ക്കെതിരെ ഈയടുത്ത് നടന്ന ടി29 പരമ്പര കൂടി കളിച്ചതിനാല്‍ നേരിട്ട് ടീമിനൊപ്പം ചേരാനാകും.

ബയോ ബബിളില്‍ കൂടുതല്‍ ദിവസം ചിലവഴികേണ്ടിവരുന്നതുമായി ബന്ധപ്പെട്ടാണ് മിച്ചല്‍ മാര്‍ഷ് ഐ.പി.എല്ലില്‍ നിന്ന് വിട്ടുനിന്നത്.

ഏപ്രില്‍ ഒന്‍പതിനാണ് ഐപിഎല്‍ മത്സരങ്ങല്‍ ആരംഭിക്കുന്നത്. മുംബൈ ഇന്ത്യന്‍സും ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സുമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.