ഇതെന്തൊരു ആഭാസം, ഇന്ത്യന്‍ ടീമിനെതിരെ പൊട്ടിത്തെറിച്ച് നായകന്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് ടീം ഇന്ത്യയ്ക്ക് മൂന്നാഴ്ച വിശ്രമം അനുവദിച്ച തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന്‍ ദിലീപ് വെങ്‌സര്‍ക്കാര്‍. വേണ്ട പരിശീലനം നടത്തി ഒരുങ്ങാതിരുന്നതിനെ തുടര്‍ന്ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നഷ്ടമായ ടീമാണ് വീണ്ടും സമാനമായ തെറ്റ് ആവര്‍ത്തിക്കുന്നതെന്നാണ് വെങ്‌സര്‍ക്കാര്‍ ചൂണ്ടികാണിക്കുന്നത്.

ഇന്ത്യ മികച്ച പ്രകടനമാണ് ഈ വര്‍ഷങ്ങളില്‍ ടെസ്റ്റില്‍ പുറത്തെടുത്തത്. എന്നാല്‍ വേണ്ട മുന്നൊരുക്കങ്ങളും പരിശീലനങ്ങളും നടത്താതിരുന്നതാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തിരിച്ചടിയായത്. എന്നാല്‍ ന്യൂസിലാന്‍ഡ് മാച്ച് ഫിറ്റായിരുന്നു. ഇം?ഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റ് കളിച്ചാണ് അവര്‍ ഫൈനലിന് എത്തിയത്, വെങ്‌സര്‍ക്കാര്‍ പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം മൂന്ന് ആഴ്ചത്തെ ഇടവേളയാണ് ഇന്ത്യന്‍ ടീമിന് അനുവദിച്ചത്. ഇതിനെ വെങ്‌സര്‍ക്കാര്‍ വിമര്‍ശിക്കുന്നു. എങ്ങനെയാണ് ഇങ്ങനെയൊരു യാത്രകാര്യക്രമം വരുന്നത്? ഇടയ്ക്ക് വെച്ച് അവധി ആഘോഷിക്കാന്‍ പോയി തിരികെ വന്ന് ടെസ്റ്റ് കളിക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഒരാഴ്ചത്തെ ഇടവേള മതിയെന്നും വെങ്‌സര്‍ക്കാര്‍ പറഞ്ഞു.

നിങ്ങള്‍ തുടര്‍ച്ചയായി കളിച്ചുകൊണ്ടിരിക്കണം എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇങ്ങനെയൊരു യാത്രകാര്യക്രമത്തിന് അനുമതി ലഭിച്ചു എന്നത് എന്നെ അതിശയിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.ഫൈനല്‍ ജയിക്കാനുള്ള ലക്ഷ്യം ടീമില്‍ പ്രകടമായിരുന്നു എങ്കില്‍ എന്തുകൊണ്ട് ടീം വേണ്ടവിധം പരിശീലനം നടത്തിയില്ല. നാല് ദിവസം വീതമുള്ള രണ്ട് മത്സരങ്ങള്‍ വീതമെങ്കിലും അവര്‍ കളിക്കേണ്ടിയിരുന്നു, വെങ്‌സര്‍ക്കാര്‍ പറഞ്ഞു

നേരത്തെ ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വന്‍ തോല്‍വിയാണ് ഇന്തയ വഴങ്ങിയത്. എട്ട് വിക്കറ്റിനായിരുന്നു ന്യൂസിലന്‍ഡ് ഇന്ത്യയെ തകര്‍ത്തത്.

 

You Might Also Like