മിന്നുമണി ക്യാപ്റ്റനായി പ്രഖ്യാപിച്ചു, ഓസ്‌ട്രേലിയയെ നേരിടും

ഇന്ത്യന്‍ വനിതാ എ ക്രിക്കറ്റ് ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിനുളള ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം മിന്നു മണി ക്യാപ്റ്റനായ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മിന്നുമണിയെ സംബന്ധിച്ച് ഇത് സുപ്രധാന നേട്ടമാണ്.
ഓഗസ്റ്റ് 7ന് ആരംഭിക്കുന്ന പര്യടനത്തില്‍ ഓസ്ട്രേലിയ എ ടീമിനെതിരെ മൂന്ന് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും ഒരു ചതുര്‍ദിന മത്സരവും ഇന്ത്യ കളിക്കും. മിന്നുമണിയെ കൂടാതെ മറ്റൊരു മലയാളി താരം സജന സജീവനും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
ട്വന്റി20 മത്സരങ്ങള്‍ ഓഗസ്റ്റ് 7, 9, 11 തീയതികളിലും ഏകദിന മത്സരങ്ങള്‍ 14, 16, 18 തീയതികളിലും നടക്കും. ചതുര്‍ദിന മത്സരം ഓഗസ്റ്റ് 22 മുതല്‍ 25 വരെയാണ് നടക്കുക.