ഐപിഎല്‍ ഭരിക്കാന്‍ ഭൂട്ടാണില്‍ നിന്നൊരു സര്‍പ്രൈസ് താരം, ചരിത്ര നേട്ടം

വരുന്ന ഐപിഎല്‍ സീസണു മുന്നോടി ആയുള്ള മെഗാ ലേലത്തില്‍ പങ്കെടുക്കാനുളള കാത്തിരിപ്പിലാണ് ഒരു ഭൂട്ടാനീസ് ക്രിക്കറ്റ് താരം. മിക്യോ ഡോര്‍ജി എന്ന ഭൂട്ടാനീസ് താരമാണ് ഐപിഎല്ലില്‍ പങ്കെടുക്കാന്‍ താരലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതോടെ ഐപിഎല്‍ മെഗാ ലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ ഭൂട്ടാനീസ് താരമായി മാറി മിക്യോ ഡോര്‍ജി.

പേസ് ബൗളിംഗ് ഓള്‍റൗണ്ടറായ മിക്യോയെ ഏതെങ്കിലും ടീം ലേലം കൊണ്ടാല്‍ അത് ചരിത്രമാകും. 22കാരനായ ഡോര്‍ജി 2018ല്‍ മലേഷ്യക്കെതിരെയാണ് ഭൂട്ടാനു വേണ്ടി അരങ്ങേറിയത്. ഒരു രാജ്യാന്തര ടി-20 മത്സരത്തിലാണ് കളിച്ചിട്ടുള്ളത്.

കളിയില്‍ മിക്യോ 27 റണ്‍സെടുത്തു. 22 കാരനായ താരം കഴിഞ്ഞ വര്‍ഷം നേപ്പാളിലെ എവറസ്റ്റ് പ്രീമിയര്‍ ലീഗില്‍ കളിച്ചിരുന്നു. വിദേശ ടി-20 ലീഗില്‍ കളിക്കുന്ന ആദ്യ ഭൂട്ടാനീസ് താരമെന്ന നേട്ടവും ഇതോടെ മിക്യോ സ്വന്തമാക്കി.

ഡാര്‍ജിലിംഗിലെ സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ പഠിക്കുമ്പോഴാണ് മിക്യോ ക്രിക്കറ്റ് ഗൗരവമായി എടുക്കാന്‍ തുടങ്ങിയത്. തന്റെ ബൗളിംഗ് ആക്ഷന്‍ ശരിപ്പെടുത്താന്‍ 2018ലും 2019ലും അദ്ദേഹം ചെന്നൈയിലെ എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ പരിശീലിക്കുകയും ചെയ്തിരുന്നു. ആ സമയം എംഎസ് ധോണിയെ അദ്ദേഹം സന്ദര്‍ശിച്ചത് വാര്‍ത്തയായിരുന്നു.

You Might Also Like