മികു ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു, റാഞ്ചാന്‍ ഈ രണ്ട് ഐഎസ്എല്‍ ക്ലബുകള്‍

Image 3
Football

ബംഗളൂരു എഫ് സിയുടെ സൂപ്പര്‍ താരമായിരുന്ന മിക്കു (നിക്കോളാസ് ഫ്‌ളോറസ്) വീണ്ടും ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പന്തുതട്ടാന്‍ ഒരുങ്ങുന്നു. സൈപ്രറ്റോ ക്ലബായ ഒമോനിയോ എഫ് സിയില്‍ നിന്നാണ് മികു ഇന്ത്യയിലേക്ക് വിമാനം കയറുന്നത്.

ഐഎസ്എല്‍ ക്ലബുകളായ എഫ്‌സി ഗോവയും ചെന്നൈയിന്‍ എഫ്‌സിയുമാണ് മികുവിനെ സ്വന്തമാക്കാന്‍ വേണ്ടി രംഗത്തുളളത്. ഇരു ക്ലബുമാകളും മികുവിന്റെ ഏജന്റുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ബംഗളൂരുവിന് വേണ്ടി രണ്ട് സീസണുകളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരമാണ് മിക്കു. 32 മത്സരങ്ങള്‍ ബംഗളൂരുവിനായി കളിച്ച മിക്കു 20 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.

സൈപ്രസ് ക്ലബിനായി എട്ട് മത്സരങ്ങളാണ് മിക്കു ജെഴ്‌സി അണിഞ്ഞത്. എന്നാല്‍ ഗോളൊന്നും നേടാന്‍ താരത്തിനായില്ല. മിക്കുവിനെ ചെന്നൈ സ്വന്തമാക്കുമെന്നാണ് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നത്.