വാതിലുകള്‍ തുറന്ന് കിടക്കുന്നു, ഐഎസ്എല്ലിലേക്കുളള മടക്കത്തെ കുറിച്ച് സൂപ്പര്‍ താരം
ഇന്ത്യന്‍ ്‌സൂപ്പര്‍ ലീഗിലേക്കുളള മടക്കത്തിന്റെ സാധ്യതകളിലേക്ക് വെളിച്ചം വീശം മുന്‍ ബംഗളൂരു താരം നോക്കോളാസ് ഫ്ളോറസ് (മിക്കു). ബംഗളൂരു ആരാധകരോട് ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുന്നതിനിടെയാണ് മിക്കു ബംഗളൂരുവിലേക്കുളള മടങ്ങി വരവിനെ കുറിച്ച് സംസാരിച്ചത്. എല്ലാ വാതിലുകളും തുറന്ന് കിടയ്ക്കുന്നു എന്നാണ് ടീമിലേക്കുളള തിരിച്ചുവരവിനെ കുറിച്ചുളള ബംഗളൂരു ആരാധകന്റെ ചോദ്യത്തിന് മിക്കുവിന്റെ മറുപടി.
‘ബംഗളൂരു എഫ്‌സിയിലേക്ക് തിരിച്ചുവരവിനുളള വാതിലുകളെല്ലാം തുറന്ന് കിടക്കുന്നുണ്ട്. സൈപ്രസില്‍ എന്റെ ഭൗത്യം പൂര്‍ത്തിയായി. ഞങ്ങള്‍ക്ക് ചാമ്പ്യന്‍സ് ലീഗ് കളിക്കാനുളള സാധ്യതയുണ്ട്. എന്നെ സംബന്ധിച്ച് അത് വലിയ വെല്ലുവളിയാണ്. എന്നാല്‍ ഐഎസ്എല്ലിലെ ലീഗ് ചാമ്പ്യന്‍മാരായ ബംഗളൂരുവിന് എഎഫ്‌സി ചാമ്പ്യന്‍,് ലീഗും കളിയ്ക്കാനാകും. എനിയ്ക്ക് ആതും വലിയ സാധ്യതയാണ്. എന്നാല്‍ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല’ മിക്കു പറഞ്ഞു.
ആരാധകര്‍ ഇഷ്ടപ്പെടുന്നിടത്ത് നില്‍ക്കാന്‍ തനിയ്‌ക്കേറെ ഇഷ്ടമാണെന്ന് പറഞ്ഞ മിക്കു എന്നാല്‍ ഇക്കാര്യത്തില്‍ തനിയ്‌ക്കൊരു തീരുമാനം എടുക്കാനാകില്ലെന്നും ഏറ്റവും മികച്ചതിലേക്ക് പോകേണ്ടതുണ്ടെന്നും മിക്കു കൂട്ടിചേര്‍ത്തു.
ഐഎസ്എല്‍ ക്ലബുകളായ എഫ്സി ഗോവയും ചെന്നൈയിന്‍ എഫ്സിയും മികുവിനെ സ്വന്തമാക്കാന്‍ വേണ്ടി രംഗത്തുളളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരു ക്ലബുമാകളും മികുവിന്റെ ഏജന്റുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ബംഗളൂരുവിന് വേണ്ടി രണ്ട് സീസണുകളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരമാണ് മിക്കു. 32 മത്സരങ്ങള്‍ ബംഗളൂരുവിനായി കളിച്ച മിക്കു 20 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. സൈപ്രസ് ക്ലബിനായി എട്ട് മത്സരങ്ങളാണ് മിക്കു ജെഴ്സി അണിഞ്ഞത്. എന്നാല്‍ ഗോളൊന്നും നേടാന്‍ താരത്തിനായില്ല.