ബംഗളൂരുവിനെ ഞെട്ടിച്ച് സിറ്റി ഗ്രൂപ്പ്, കോടികള്‍ ആവശ്യപ്പെടുന്ന മിക്കുവിനായി മുംബൈ സിറ്റി എഫ്‌സിയും

Image 3
FootballISL

ബംഗളൂരു എഫ് സിയുടെ സൂപ്പര്‍ താരമായിരുന്ന മിക്കുവിനെ (നിക്കോളാസ് ഫ്ളോറസ്) റാഞ്ചാന്‍ സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള മുംബൈ സിറ്റി എഫ്‌സിയും. ബംഗളൂരു എഫ്‌സി മിക്കുവിനെ സ്വന്തമാക്കാന്‍ നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഇന്ത്യയില്‍ ഏറെ ആരാധകരുളള മിക്കുവിനെ സ്വന്തമാക്കാന്‍ സിറ്റി ഗ്രൂപ്പിന്റെ നീക്കം.

മിക്കുവുമായി ഇരുക്ലബുകളും ചര്‍ച്ച പുരോഗമിക്കുകയാണ്. വലിയ തുകയാണ് ഇന്ത്യയിലേക്ക് തിരികെയെത്തുന്നതിന് മിക്കു ആവശ്യപ്പെടുന്നത്. ഇതാണ് ഐഎസ്എല്‍ ക്ലുബുകളെ കുഴപ്പിക്കുന്നത്.

നിലവില്‍ സൈപ്രസ് ക്ലബായ ഒമോനിയോ എഫ് സിയില്‍ ആണ് മിക്കു കളിയക്കുന്നത്. എന്നാല്‍ ക്ലബുമായുളള കരാര്‍ മിക്കുവിന്റെ കഴിഞ്ഞിട്ടുണ്ട്.

ബംഗളൂരുവിന് വേണ്ടി രണ്ട് സീസണുകളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരമാണ് മിക്കു. 32 മത്സരങ്ങള്‍ ബംഗളൂരുവിനായി കളിച്ച മിക്കു 20 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. സൈപ്രസ് ക്ലബിനായി എട്ട് മത്സരങ്ങളാണ് മിക്കു ജെഴ്സി അണിഞ്ഞത്. എന്നാല്‍ ഗോളൊന്നും നേടാന്‍ താരത്തിനായില്ല. മിക്കുവിനെ ചെന്നൈ സ്വന്തമാക്കുമെന്നാണ് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നത്.