ഏറ്റവും അണ്ടറേറ്റഡ് ആയ പെര്‍ഫോമന്‍സ്, അവരുടെ പ്രകടനത്തിന് ഇന്ധനം പകര്‍ന്നത് അയാളായിരുന്നു

സഞ്ജയ് വ്‌ളോഗ്‌സ്

ഇന്നലത്തെ കളിയിലെ most underrated performance എന്ന് തോന്നിയൊരു ഇന്നിങ്‌സ്.. നേരിട്ട ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ പുറത്തായപ്പോള്‍ തീപന്തം പോലെ എറിയുന്ന അഫ്രിദിയുടെ മുന്‍പിലേക്കാണ് ഇദ്ദേഹം വന്നു പെട്ടത്… ഇത്തരം അവസരങ്ങളില്‍ ഓസ്‌ട്രേലിയയുടെ ഓട്ടോമാറ്റിക് no.3 ചോയ്‌സ് ആയ സ്മിത്തിന് പകരം മാര്‍ഷിനെ ഇറക്കുമ്പോള്‍ ചിലരെങ്കിലും ചിന്തിച്ചു കാണും ഇതെന്താ ഇങ്ങനെ എന്ന്… അവിടെയാണ് കളിയുടെ turning പോയിന്റ്..

ഒരു പക്ഷെ ഈ ഇന്നിങ്‌സ് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയെ പോലെ power play യില്‍ struggle ചെയുന്ന ഓസ്‌ട്രേലിയയെ നമ്മള്‍ കാണേണ്ടി വന്നേനെ.. പ്രത്യേകിച്ചും മികച്ച ഫോമില്‍ പന്തെറിയുന്ന അഫ്രിധിക്കെതിരെ കളിക്കുമ്പോള്‍….തുടകത്തിലെ വിക്കെറ്റ് പോയി no.3 ബാറ്റിസ്മാന്‍ ഇറങ്ങുമ്പോള്‍ ആരും പ്രതീക്ഷിക്കുന്നത് ഒന്ന് പിടിച്ചു നിന്ന് വിക്കറ്റ് നഷ്ടമില്ലാതെ power play തീര്‍ക്കുക എന്നതായിരിക്കും..അവിടെയാണ് ആ counter attacking innings…

ഒട്ടും പകക്കാതെ റൗഫിന്റെ ഒക്കെ 150km ബൗളിനെ നിസാരമായി pull ചെയുന്ന കണ്ടപ്പോ ഇദ്ദേഹമായിരിക്കും കളിയുടെ താരം എന്ന് തോന്നിച്ചു…എന്നാല്‍ 28 റണ്‍സ്സുമായി മടങ്ങുമ്പോള്‍ power play പൂര്‍ത്തിയാക്കി 52 റണ്‍സ് എന്ന നിലയില്‍ ഓസ്‌ട്രേലിയ എത്തിയിരുന്നു..

അവിടെന്നു മുതലേ ഈ കളി അവസാന ഓവറിലേക്കു എത്തും എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു… എന്തായാലും അവസാനം wade സിക്‌സെര്‍ പായിക്കുമ്പോള്‍ ആ മുഖത്തുണ്ടായ ആഹ്ലാദം ഓസ്‌ട്രേലിയുടെ പോരാട്ട വീര്യത്തെ അടിവരയിടുന്നുണ്ടായിരുന്നു… No doubt, he is on the way to become the best allrounder for Australia in recent times

Mitchell Marsh..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like