പുറത്താക്കാന്‍ ആര്‍ക്കും കഴിയില്ല, ലോകം ദര്‍ശിച്ച ഏറ്റവും വലിയ ഫിനിഷര്‍

Image 3
CricketCricket News

ഷമീല്‍ സ്വലാഹ്

‘ഫിനിഷര്‍’ എന്ന പദത്തെ ലോക ക്രിക്കറ്റിന് മുന്നില്‍ പോപ്പുലറാക്കിയൊരു ബെസ്റ്റ് ഏകദിന പ്ലയര്‍…..

റണ്‍ ചേസുകളില്‍ ഏറ്റവും അപകടകരമായ സാഹചര്യങ്ങളില്‍ നിന്ന് പോലും തലച്ചോറിനെ ഒരു കാര്‍കുലേറ്റര്‍ പോലെ പ്രവര്‍ത്തിച്ച് അത്ഭുതകരമാം വിധം, അസൂയാവഹമായ കഴിവുകളുമായി ടീം ഇന്നിങ്ങ്‌സിനെ ചുമലിലേറ്റിയിരുന്ന., ഓസ്‌ട്രേലിയന്‍ മിഡില്‍ ഓര്‍ഡിന്റെ ഫ്‌ലോട്ടര്‍….. അഥവാ., ‘മിസ്റ്റര്‍ നോട്ട് ഔട്ട്’.

സാഹസിക സ്‌ട്രോക്ക് പ്ലേകള്‍ നിറഞ്ഞ പവര്‍ ഹിറ്റിങ്ങ് ബാറ്റ്‌സ്മാന്‍…. എങ്കിലും ബിഗ് ഷോട്ടുകള്‍ കൊണ്ട് എല്ലായ്‌പ്പോയും കത്തിജ്വലിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഓരോ തവണയും തന്റെ വിക്കറ്റിന് മൂല്യം നല്‍കുന്നതില്‍ ഇഷ്ടപ്പെട്ടു. ഗ്യാപുകളെ ഉന്നം വെച്ച് സിംഗിളുകള്‍ക്കൊപ്പം, ഫീല്‍ഡേഴ്‌സിനെ കബളിപ്പിച്ച് തന്റെ നാച്ചുറല്‍ അത്‌ലറ്റിനെ പുറത്തെടുത്ത് ഡബിളുകളും, ത്രിബിളുകളുമായി ടീം ഇന്നിങ്‌സിനെ ബില്‍ഡപ്പ് ചെയ്തു. അതില്‍ ലോവര്‍ ഓര്‍ഡര്‍മാരെയും കൂട്ട് പിടിച്ചുള്ള കോമ്പിനേഷന്‍ ഇന്നിങ്ങ്‌സുകള്‍ തിളക്കം കൂട്ടുന്നു.

പേസിനേയും സ്പിന്നിനേയും നേരിടുന്നതില്‍ സമര്‍ത്ഥനുമാണെന്നിരിക്കെ, അദ്ദേഹത്തിലടങ്ങിയിരുന്ന വൈദഗ്ദ്യം മൂലം നിരവധി ക്രിക്കറ്റ് വിദഗ്ദര്‍ അക്കാലം അദ്ദേഹത്തെ ‘എക്കാലത്തേയും മികച്ച ഏകദിന കളിക്കാരന്‍’ എന്നും വിളിച്ചു.

ഏകദിന മത്സരങ്ങളുടെ പുരോഗതി കൈവരിച്ച് വരുന്ന വേളയില്‍ 30-35 ഡീസന്റ് ആവറേജായി കണക്കാക്കിയിരുന്ന ഒരു സമയത്ത് അറുപതിനോടടുത്ത് ആവറേജില്‍ അവിശ്വസനീയമായ സ്‌കോറിങ്ങ് തുടര്‍കഥയാവുമ്പോള്‍ പിന്നെ എന്തു വിളിക്കണം…

കരിയറിലെ അവസാന പകുതിയില്‍ പരിക്കുകള്‍ നിഴലുകളായി ഒപ്പം കൂടിയെങ്കിലും.., ഏകദിന മത്സരങ്ങളിലെ ഈ ഇതിഹാസത്തിന് ടെസ്റ്റ് മത്സരങ്ങളെ അവിസ്മരണീയമാക്കാന്‍ കഴിഞ്ഞില്ല എന്നതാണ് ഏറ്റവും വലിയ പോരായ്മ. ഷോര്‍ട് ബോള്‍ കൈകാര്യം ചെയ്യാനുള്ള കഴിവില്ലായ്മയായിരുന്നു അതിനുള്ളൊരു മുഖ്യ കാരണവും….

മൈക്കിള്‍ ബെവന്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍