ഒറ്റയാള്‍ പോരാട്ടങ്ങളുടെ രാജാവ്, തോറ്റെന്ന് ഉറപ്പിച്ചിടത്ത് നിന്ന് കളി തുടങ്ങുന്നവന്‍

ശരത് കാതല്‍മന്നന്‍

കുട്ടിക്കാലത്തു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇടനെഞ്ചില്‍ കൊണ്ട് നടക്കുന്ന സമയം,,,, പക്ഷെ ടീമില്‍ നിരവധി പോരായ്മകള്‍ ഉണ്ടായിരുന്നു അതില്‍ ഒന്നായിരുന്നു മൈക്കല്‍ ബെവന്‍ എന്ന താരത്തെ പോലെ ഏതു കളിയിലും സാഹചര്യത്തിലും നിശ്ചയദാര്‍ഢ്യം കൈ വിടാതെ വാലറ്റകാരോടൊത്തു വിജയം വരെ പൊരുതുന്ന ഒരു കളിക്കാരന്‍,,, അല്ലെങ്കില്‍ ഓസ്‌ട്രേലിയയക്കു ലഭിച്ച വരദാനം ആണ് ബെവന്‍…!

ആറ് വിക്കറ്റുകള്‍ നഷ്ടമായാല്‍ ഓസ്‌ട്രേലിയ തോല്‍ക്കുമെന്ന് വിചാരിച്ചോ എങ്കില്‍ ഇനിയാണ് പോരാട്ടം ആരംഭിക്കുന്നത്,,,, ഒന്നിനെ രണ്ടാക്കി, രണ്ടിനെ മൂന്നാക്കി ഇടയ്ക്കു ഒരു ഫോര്‍,,, കളി എതിര്‍ ടീം പോലും അറിയാതെ ഓസ്‌ട്രേലിയയെ വിജയിപിക്കും എന്ന് നിശ്ചയദാര്‍ഢ്യമുള്ള ബെവന്‍ ന്റെ കടന്നു വരവ്,,, വിരമിക്കുന്നത് വരെ ഏകദിനത്തില്‍ ഏറ്റവും അധികം മത്സരങ്ങളില്‍ നോട് ഔട്ട് എന്ന റെക്കോര്‍ഡ് സ്വന്തമായിരുന്നു,.! സ്‌കോര്‍ പിന്തുടരുമ്പോള്‍ ഇദ്ദേഹം നോട് ഔട്ട് ആയി നിന്നു ഓസ്‌ട്രേലിയ തോല്‍വി അറിഞ്ഞതായി ഒരു മത്സരം മാത്രമാണ് എന്റെ ഓര്‍മയില്‍ ഉള്ളത്,, അതും ഇന്ത്യക്കെതിരെ

2003 ലോകകപ്പിലെ ഒരുമത്സരം, ഇംഗ്ലണ്ട് നെതിരെ തകര്‍ന്നു തരിപ്പണമായിരുന്ന ഓസിസിനെ വാലറ്റക്കരെ മുന്‍ നിര്‍ത്തി വിജയിപ്പിച്ച ചരിത്രമുള്ളവന്‍,,,, ഷാര്‍ജയില്‍ സച്ചിന്റെ 143 റണ്‍സിന്റെ വന്യതയില്‍ രണ്ടാമതായി മാറിയ സെഞ്ച്വറി ഇതു രണ്ടുമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇന്നിങ്‌സുകള്‍,,,, ആദ്യമായി ഒരു താരം സെഞ്ച്വറി നേടുന്നത് ഞാന്‍ കാണുന്നത് ഇദ്ദേഹത്തിന്റെതാണ്..

സച്ചിനും ലാറയും ഇജാസ് അഹമ്മദ്, അന്‍വര്‍, ഇന്‍സാമം, ഡി സില്‍വ, ഗാംഗുലി എന്നിവരെല്ലാം അരങ്ങുവാഴുന്ന കാലത്ത് ഏകദിനത്തില്‍ തുടര്‍ച്ചയായി കുറെ കാലങ്ങളില്‍ ഒന്നാം റാങ്ക് ഇവിടെ ഭദ്രമായിരുന്നു…!
കൂടാതെ ചൈനമാന്‍ സ്പിന്നര്‍ കൂടി ആയിരുന്നു

എന്നും നൊസ്റ്റാള്‍ജിയ ആണ് ക്രിക്കറ്റ് ട്രമ്പ് കാര്‍ഡ് കളി,,, ആ കാലഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന ബാറ്റിംഗ് ശരാശരിക്കാരന് പിറന്നാള്‍ ആശംസകള്‍..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like