അവന് വേണ്ടി മോര്‍ഗന്‍ ടീമില്‍ നിന്ന് സ്വയം ഒഴിവാകും, വെളിപ്പെടുത്തി ഇംഗ്ലീഷ് താരം

Image 3
CricketIPL

ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്തന് നായകന്‍ ഇയാന്‍ മോര്‍ഗന്‍ സ്വയം മാറി നിന്നാല്‍ താന്‍ അത്ഭുതപ്പെടില്ലെന്ന് മുന്‍ ഇംഗ്ലീഷ് താരം മൈക്കിള്‍ വോണ്‍. കൊല്‍ക്കത്തന്‍ ടീമില്‍ ആേ്രന്ദ റസ്സലിനെ കളിപ്പിക്കാന്‍ വേണ്ടിയാകും മോര്‍ഗന്‍ ഇത്തരമൊരു കടുംകൈ ചെയ്യുകയെന്നാണ് വോണ്‍ നിരീക്ഷിക്കുന്നത്.

‘മോര്‍ഗനെ എനിക്കറിയാം, റസലിനെ ഉള്‍പ്പെടുത്താനായി അദ്ദേഹം സ്വയം മാറി നില്‍ക്കാനും സാധ്യതയുണ്ട്. എന്നാല്‍ ഫൈനല്‍ ദുബായിലായതിനാല്‍ പിച്ച് കൂടി കണക്കിലെടുത്തെ കൊല്‍ക്കത്ത ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ’ വോണ്‍ പറയുന്നു.

ഷാര്‍ജയിലെ സാഹചര്യങ്ങള്‍ അവര്‍ക്ക് നല്ലതുപോലെ അറിയാമായിരുന്നു. എന്നാല്‍ ദുബായിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. റസല്‍ നാലോവറും എറിയുമെന്ന് ഉറപ്പുണ്ടെങ്കില്‍ കൊല്‍ക്കത്ത ഷാക്കിബിനെ മാറ്റി റസലിനെ ഇറക്കാനാണ് സാധ്യത. എന്നാല്‍ ഒരു ഇടം കൈയന്‍ സ്പിന്നറെകൂടി വേണം(ശരിക്കും അതിന്റെ ആവശ്യമില്ല) എന്ന് കൊല്‍ക്കത്ത ടീം മാനേജ്‌മെന്റ് കരുതിയാല്‍ മോര്‍ഗന്‍ സ്വയം മാറി നിന്നേക്കാം. കാരണം അദ്ദേഹത്തിന്റെ സ്വാഭാവം എനിക്ക് നല്ലതുപോലെ അറിയാം. ടീമിന് ഏറ്റവും നല്ലത് ഏതാണോ അതേ അദ്ദഹം ചെയ്യു’ വോണ്‍ കൂട്ടിചേര്‍ത്തു.

റസല്‍ അസാമാന്യ കളിക്കാരനാണ്. അതുകൊണ്ടുതന്നെ ഞാനാണെങ്കിലും അദ്ദേഹത്തെ കളിപ്പിക്കും. പക്ഷെ അപ്പോഴും മോര്‍ഗനെ ഒഴിവാക്കില്ലെന്നും അദ്ദേഹം അത്തരമൊരു വ്യക്തിയാണെന്നും വോണ്‍ പറഞ്ഞു.

ഐപിഎല്‍ ഫൈനലില്‍ ആന്ദ്രെ റസല്‍ തിരിച്ചെത്തുകയാണെങ്കില്‍ ഏത് വിദേശതാരത്തെയാവും ഒഴിവാക്കുക എന്ന പ്രതിസന്ധിയിലാണ് നിലവില്‍ കൊല്‍ക്കത്ത. ബാറ്റുകൊണ്ട് വെടിക്കെട്ട് തീര്‍ക്കാനും നാലോവര്‍ എറിയാനും റസലിനാവും. ഈ സാഹചര്യത്തില്‍ ഷാക്കിബ് അല്‍ ഹസനാവും പുറത്തു പോവുക എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ ലഭിച്ച അവസരങ്ങളില്‍ ഷാക്കിബും പന്തുകൊണ്ടും ഫീല്‍ഡിംഗ് മികവുകൊണ്ടും തിളങ്ങുകയും ചെയ്തിരുന്നു.