ഇന്ത്യന്‍ ആരാധകര്‍ക്ക് എന്നോട് മാപ്പ് പറയാന്‍ തോന്നുന്നുണ്ടാകും, ക്രൂര പരിഹാസവുമായി ഇംഗ്ലീഷ് താരം

Image 3
CricketTeam India

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്റ് വിജയിക്കുമെന്ന് പ്രവചിച്ചതിന് തന്നെ കളിയാക്കിയ ഇന്ത്യന്‍ ആരാധകര്‍ക്ക് മറുപടിയുമായി മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കള്‍ വോണ്‍. ഇന്ത്യന്‍ ആരാധകര്‍ക്ക് ഇപ്പോള്‍ തന്നോട് മാപ്പ് പറയാന്‍ തോന്നുണ്ടാകുമെന്നാണ് വോണ്‍ പറയുന്നത്. ട്വിറ്ററിലൂടെയാണ് മുന്‍ ഇംഗ്ലീഷ് നായകന്റെ രൂക്ഷ പരിഹാസം.

വിജയം ന്യൂസീലന്റിനൊപ്പമായിരിക്കുമെന്ന് വോണും അലിസ്റ്റര്‍ കുക്കും നേരത്തെ പ്രവചിച്ചിരുന്നു. എന്നാല്‍ വോണിന്റെ ആ ട്വീറ്റിന് ഇന്ത്യന്‍ ആരാധകര്‍ പരിഹാസ കമന്റുകളുമായെത്തിയിരുന്നു. ഇതിനെല്ലാം വോണ്‍ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ്.

തന്റെ പ്രവചനം ശരിയായതില്‍ ചില ആരാധകര്‍ക്കെങ്കിലും തന്നോട് മാപ്പ് പറയാന്‍ തോന്നുന്നുണ്ടെന്നാണ് താന്‍ കരുതുന്നതെന്നാണ് വോണ്‍ ട്വീറ്റിലൂടെ വ്യക്തമാക്കിയത്. 2019 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയെ ന്യൂസീലന്റ് തോല്‍പ്പിക്കുമെന്നും മൈക്കല്‍ വോണ്‍ പ്രവചിച്ചിരുന്നു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എട്ട് വിക്കറ്റിന്റെ വന്‍ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇതോടെ നാനാഭാഗത്ത് നിന്നും രൂക്ഷ വിമര്‍ശനം നേരിടുകയാണ് ഇന്ത്യന്‍ ടീം.