മെസിയെ ചിരിപ്പിച്ചു ആരാധകന്റെ വാക്കുകൾ, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
റയൽ ബെറ്റിസുമായി നടന്ന ലാലിഗ മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് തകർപ്പൻ വിജയമാണ് ബാഴ്സക്ക് നേടാനായത്. തുടർച്ചയായ സമനിലകൾക്കും തോൽവിക്കും ശേഷമാണ് ഈ മികച്ച വിജയമെന്നത് കൂമാനും സംഘത്തിനും വലിയ ആശ്വാസമായിരുന്നു. ബാഴ്സ ആരാധകർക്ക് മറ്റൊരു വിരുന്നൊരുക്കിയാണ് മത്സരം അവസാനിച്ചതെന്നതും എടുത്തു പറയേണ്ടതുണ്ട്.
അത് രണ്ടാം പകുതിയിൽ പകരക്കാരനായി വന്ന മെസിയുടെ ഇരട്ടഗോൾ പ്രകടനമായിരുന്നു. ആദ്യപകുതിയിൽ 1-1 സമനിലയിൽ കലാശിച്ചെങ്കിലും രണ്ടാം പകുതിയിൽ മെസി ഇറങ്ങിയതിനു ശേഷം മത്സരം ബാഴ്സക്ക് വഴിതിരിയുകയായിരുന്നു. ഈ സീസണിൽ ഏറെക്കാലമായി ഓപ്പൺ പ്ലേയിൽ ഗോൾ നേടാൻ കഴിഞ്ഞില്ലെന്ന ആരോപണവും മെസി തീർത്തു കൊടുത്ത മത്സരമായിരുന്നു അത്. ഒരു പെനാൽറ്റിയും സെർജി റോബർട്ടോയുടെ അസിസ്റ്റിൽ ഗോളും മെസി കണ്ടെത്തി.
https://twitter.com/ManagingBarca/status/1325737199845875714?s=19
എന്നാൽ ഈ മത്സരത്തിന് ശേഷം നടന്ന മറ്റൊരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. അതിലും താരം സാക്ഷാൽ ലയണൽ മെസി തന്നെയാണെന്നതാണ് രസകരമായ കാര്യം. മത്സരശേഷം സ്വന്തം കാറിൽ ക്യാമ്പ് നൂവിന് പുറത്തേക്ക് പോവുകയായിരുന്ന മെസിയെ ഒരു കൂട്ടം ആരാധകർ തടഞ്ഞു നിർത്തുകയായിരുന്നു.
തടഞ്ഞു നിർത്തിയ ആരാധകരിലൊരാൾ മെസിയെക്കുറിച്ച് പറഞ്ഞ കമന്റാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ലിയോ, നിന്നെ ഞാൻ നിങ്ങളെ എന്റെ അച്ഛനെക്കാൾ സ്നേഹിക്കുന്നുവെന്നാണ് ഒരു ആരാധകൻ ഉറക്കെ വിളിച്ചു പറയുകയായായിരുന്നു. ഇതു കേട്ടു പുഞ്ചിരിക്കുന്ന മെസിയുടെ വീഡിയോയാണ് ആരാധകൻ സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചത്. അതു വൈറലാവുകയായിരുന്നു.