വൻ വഴിത്തിരിവ്! റിലീസ് ക്ലോസുമായി ബന്ധപ്പെട്ട് ലാലിഗക്കെതിരെ കടുത്ത നിലപാടുമായി മെസിയുടെ പിതാവ്

സൂപ്പർ താരം ലയണൽ മെസിയുടെ ട്രാൻസ്ഫറിൽ സുപ്രധാനമായ ഒരു വഴിത്തിരിവാനുണ്ടായിരിക്കുന്നത്. ലാലിഗ മെസി ട്രാൻസ്ഫറുമായി ബന്ധപ്പെട്ടിറക്കിയ പ്രസ്താവനക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് ലയണൽ മെസിയുടെ പിതാവും ഏജന്റുമായ ജോർഹെ മെസി. ഇത് ഈ വിഷയം കൂടുതൽ സങ്കീർണമാക്കിയിരിക്കുകയാണ്.

ലാലിഗയുടെ വിശകലനങ്ങൾ തീർത്തും തെറ്റാണെന്നാണ് മെസിയുടെ പിതാവ് ആരോപിക്കുന്നത്. പ്രധാനമായും രണ്ട് കാര്യങ്ങളാണ് മെസിയുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്. ഒന്നാമതായി ലാലിഗ നേരത്തെ ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞ കാര്യങ്ങളിൽ തെറ്റുണ്ടെന്നും നിങ്ങൾ ഏത് കരാർ വിശകലനം ചെയ്തു കൊണ്ടാണ് ഇങ്ങനെയൊരു നിഗമനത്തിൽ എത്തിയതെന്നുമാണ് ചോദ്യമുന്നയിക്കുന്നത്.

2019-20 സീസൺ അവസാനിക്കുന്നതോട് കൂടി 700 മില്യൺ യൂറോയുടെ റിലീസ് ക്ലോസും അവസാനിച്ചിരിക്കുന്നു എന്നാണ് ഒന്നാമതായി ഉന്നയിക്കുന്നത്. രണ്ടാമതായി ലാലിഗ നിഗമനപ്രകാരമുള്ള ഈ എഴുന്നൂറ് മില്യൺ റിലീസ് ക്ലോസ് നിലനിൽക്കുകയില്ലെന്നും അതുകൊണ്ടുതന്നെ മെസിക്ക് ക്ലബ്‌ വിടാനുള്ള വഴികൾ ഉണ്ടെന്നുമാണ് ഇവർ മുന്നോട്ടു വെക്കുന്നത്.

മെസി ബാഴ്സയിൽ തന്നെ തുടരും എന്ന വാർത്തകൾ സജീവമായിരിക്കുന്ന സമയത്താണ് പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നത്. ഇതോടെ ഇനി മെസി ട്രാൻഫർ വീണ്ടും സങ്കീർണമായിക്കൊണ്ടിരിക്കുകയാണ്. മെസിയും നിലപാട് കടുപ്പിച്ച സാഹചര്യത്തിൽ നിയമത്തിനു പിന്നാലെ പോകാനുള്ള സാധ്യത തെളിഞ്ഞുവരികയാണ്. കോടതിയിലേക്ക് നീങ്ങിയാൽ മെസി ബാഴ്‌സ വിടാനുള്ള സാഹചര്യം വീണ്ടും ഉയർന്നു വന്നേക്കാം.

You Might Also Like