ബാഴ്‌സ വിടാനുള്ള തീരുമാനം പറഞ്ഞപ്പോൾ കുടംബം മൊത്തം കരഞ്ഞു,  വികാരാധീനനായി മെസി പറയുന്നു.

സൂപ്പർ താരം ലയണൽ മെസി 2021 വരെ ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനിച്ച വിവരം ഫുട്ബോൾ ലോകത്തെ അറിയിച്ചിരിക്കുകയാണ്. ക്ലബ്ബിന്റെ ദയനീയാവസ്ഥയെക്കുറിച്ചും മാനേജ്മെന്റിന്റെ പിടിപ്പുകേടിനെക്കുറിച്ചും  വളരെയധികം നിരാശയോടെയാണ് മെസി  സംസാരിച്ചത്.പ്രസിഡന്റ്‌ ബർതോമ്യുവിനെതിരെയും ബാഴ്സ മാനേജ്മെന്റിനെതിരെയും രൂക്ഷമായ രീതിയിൽ മെസി തുറന്നടിച്ചിരുന്നു.

കൂടാതെ ക്ലബ്ബ് വിടണമെന്ന തീരുമാനം വിഷമത്തോടെയാണ്  കൈകൊണ്ടതെന്നും ഈ തീരുമാനം ഞാൻ തന്റെ കുടുംബത്തെ അറിയിച്ചപ്പോൾ അവർ ഒന്നടങ്കം കരഞ്ഞുവെന്നും മെസി തുറന്ന് പറയുന്നു. മകൻ തിയാഗോ തന്നോട് ബാഴ്സ വിടേണ്ടന്ന് ആവർത്തിച്ചു പറഞ്ഞുവെന്നും എന്നാൽ ഞാൻ അത്‌ ബുദ്ധിമുട്ടാണെന്ന് ആവർത്തിച്ചു പറയുകയും ചെയ്‌തെന്ന് മെസി പറയുന്നു.

“ക്ലബ് വിടാനുള്ള എന്റെ ആഗ്രഹം ഞാൻ എന്റെ കുടുംബത്തോട് പങ്കുവെച്ചപ്പോൾ അതൊരു ക്രൂരമായ നാടകീയരംഗങ്ങൾക്കാണ് സാക്ഷിയായത്. എന്റെ കുടുംബം ഒന്നടങ്കം കരയാൻ തുടങ്ങി. എന്റെ കുട്ടികൾക്ക് ബാഴ്സ വിടാൻ ആഗ്രഹമില്ലായിരുന്നു. അവർക്കവരുടെ സ്കൂളുകൾ മാറ്റാൻ ആഗ്രഹമില്ലായിരുന്നു.”

“പക്ഷെ ഞാൻ മുന്നോട്ട് പോവാൻ തന്നെയാണ് തീരുമാനിച്ചത്. കിരീടങ്ങൾ നേടാനും ചാമ്പ്യൻസ് ലീഗിന് വേണ്ടി മത്സരിക്കാനും ഞാൻ തീരുമാനം എടുത്തു കഴിഞ്ഞിരുന്നു. കാരണം ക്ലബ്ബിന്റെ ഭാഗത്തു നിന്നും ഒരു പുരോഗതിയുമില്ലാത്തതിനാൽ ആണ് ഞാൻ ഈ തീരുമാനങ്ങൾ എടുത്തത്. ചെറിയവനായ മാതിയോക്ക് തന്റെ ജീവിതം മാറാൻ പോവുകയാണ് എന്നോ കുറച്ചു വർഷം മറ്റു എവിടേക്കെങ്കിലും മാറാൻ പോവുകയാണോ എന്നൊന്നും ചിന്തിക്കാനുള്ള  പ്രായമായിട്ടില്ല.”മെസി  വെളിപ്പെടുത്തി.

You Might Also Like