സീസൺ അവസാനിപ്പിച്ചു മെസി വിശ്രമത്തിലേക്ക്, ഐബാറിനെതിരെ കളിച്ചേക്കില്ല

ലാലിഗയിലെ അവസാന മത്സരമായ ഐബാറിനെതിരായ മത്സരത്തിൽ ബാഴ്സലോണ ടീമിനൊപ്പം മെസി ചേരില്ലെന്നു ബാഴ്സലോണ വ്യക്തമാക്കിയിരിക്കുകയാണ്. ബാഴ്സലോണയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഇന്നു നടന്ന പരിശീലനത്തിലും മെസി പങ്കെടുത്തിട്ടില്ല. വരുന്ന കോപ്പ അമേരിക്ക മത്സരങ്ങളുടെയും ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുമായുള്ള തയ്യാറെടുപ്പിനായായി കൂടുതൽ വിശ്രമം ആവശ്യമായതിനാലാണ് ഈ നീക്കം. വെറും 13 ദിവസം മാത്രമാണ് മെസിക്ക് വിശ്രമത്തിനായി ലഭിക്കുക.

പരിശീലകൻ കൂമാൻ്റെ സമ്മതത്തോടെയാണ് വിശ്രമത്തിനായി മെസി ഐബാർ മത്സരം ഒഴിവാക്കിയിരിക്കുന്നത്. മെസിയെ കൂടാതെ പെഡ്രിക്കും കൂമാൻ വിശ്രമം അനുവധിച്ചിരുന്നു. ഈ സീസണിൽ ബാഴ്സക്കായി കൂടുതൽ മിനിറ്റുകൾ കളിച്ച താരങ്ങളിലൊരാളാണ് മെസി.

ജൂൺ 3നു ചിലിയുമായും 8നു കൊളംബിയയുമായും അർജൻ്റീനക്ക് മത്സരങ്ങളുണ്ട്. ജൂൺ 14 മുതൽ കോപ്പ അമേരിക്കയും ആരംഭിക്കുന്നതിൻ്റെ മുന്നോടിയായാണ് മെസിയുടെ ഈ നീക്കം.

You Might Also Like