കളിമികവ് മാത്രമല്ല; സ്നേഹം കൊണ്ടും മെസ്സി തോൽപ്പിക്കും. ഓർത്തെടുത്ത് ഇറ്റാലിയൻ ഇതിഹാസം

എന്നും പ്രതിരോധ താരങ്ങൾക്ക് കുറവില്ലാതിരുന്ന ഇറ്റാലിയൻ ഫുട്ബോളിലെ ഏറ്റവും താലപ്പൊക്കമുള്ള താരമാണ് അലസാന്ദ്രോ നെസ്റ്റ‌. സാക്ഷാൽ മാൾഡീനിക്കൊപ്പം നെസ്റ്റ പടുത്തുയർത്തിയ ഇറ്റലിയുടെയും എസി മിലാന്റെയും പ്രതിരോധക്കോട്ട എതിരാളികൾക്ക് പേടിസ്വപ്നമായിരുന്നു. തന്നെ ഏറ്റവുമധികം വിഷമിപ്പിച്ച ഫുട്ബോൾ താരം മെസ്സിയാണെന് വെളിപ്പെടുത്തുകയാണ് നെസ്റ്റ ഇപ്പോൾ.


പ്രായത്തിന്റെ ആധിക്യം അറിയാതെ കളിച്ച തനിക്ക് പ്രായമായെന്ന് ആദ്യമായി തോന്നിയത് മെസ്സിക്കെതിരെ കളിച്ചപ്പോഴാണെന്ന് താരം പറയുന്നു. എന്നാൽ കളിമികവ് കൊണ്ടല്ല, സ്നേഹം കൊണ്ടും മെസ്സി തന്നെ അക്ഷരാർത്ഥത്തിൽ തോൽപ്പിച്ചുവെന്നാണ് നെസ്റ്റ പറയുന്നത്.


2011-12 സീസണിലെ ചാമ്പ്യൻസ് ലീഗിലാണ് സംഭവം. സീസണിൽ ഗ്രൂപ്പ് ഘട്ടത്തിലും, ക്വാർട്ടർ ഫൈനലിലും എസി മിലാനും, ബാഴ്‌സയും ഏറ്റുമുട്ടിയിരുന്നു. ക്വാർട്ടറിൽ പത്താം മിനിറ്റിൽ മെസ്സിയെ തള്ളിയിടാൻ നോക്കിയ നെസ്റ്റ തളർന്നു ഗ്രൗണ്ടിൽ വീണതാണ് സംഭവം. എന്നാൽ മുഖമുയർത്തിയ താൻ കാണുന്നത് ഉടൻ തന്നെ എഴുന്നേൽപ്പിക്കാനായി കൈനീട്ടുന്ന മെസ്സിയെയായിരുന്നു എന്ന് നെസ്റ്റ ഓർക്കുന്നു.


ഈ സംഭവത്തോടെ മാനസികമായി മെസ്സി തന്നെ ജയിച്ചുവെന്ന് നെസ്റ്റ ഓർക്കുന്നു. കൂടാതെ മത്സരത്തിൽ പത്ത് മിനിറ്റുകൾ തികയും മുൻപ് കുറഞ്ഞത് പത്തുതവണയെങ്കിലും മെസ്സി തന്നെ ഡ്രിബിൾ ചെയ്തു മുന്നേറിയിട്ടുണ്ടാവും. ഇതോടെ പ്രായം 37 ആയെന്ന് താൻ ഓർത്തുപോയതായും നെസ്റ്റ പറയുന്നു.


ഇറ്റാലിയൻ മാധ്യമമായ കാൽസിയാറ്റോരി ബ്രുട്ടിയോട് സംസാരിക്കവെയാണ് നെസ്റ്റയുടെ വെളിപ്പെടുത്തൽ

You Might Also Like