മെസിക്ക് വീണ്ടും ഫിഫ ബെസ്റ്റ് പുരസ്‌കാരം, കളിച്ചില്ലെങ്കിലും കൊടുക്കുമെന്ന വിമർശനവുമായി ആരാധകർ

Image 3
Football News

കഴിഞ്ഞ ദിവസം ഫിഫ ബെസ്റ്റ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ തുടർച്ചയായ രണ്ടാമത്തെ വർഷവും ലയണൽ മെസി തന്നെയാണത് സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ട്രെബിൾ കിരീടങ്ങൾ സ്വന്തമാക്കിയ എർലിങ് ഹാലാൻഡ് രണ്ടാം സ്ഥാനത്തു വന്നപ്പോൾ പിഎസ്‌ജിയുടെ ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പയാണ് പുരസ്‌കാരത്തിൽ മൂന്നാം സ്ഥാനത്തു വന്നത്.

ഇതോടെ ലയണൽ മെസി എട്ടാമത്തെ തവണയാണ് ഫിഫ ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കിയത്. എന്നാൽ ലയണൽ മെസിയുടെ പുരസ്‌കാരനേട്ടത്തിൽ ഒരുപാട് വിമർശനങ്ങളും ഉയർന്നു വരുന്നുണ്ട്. ലോകകപ്പ് നേടിയത് ഈ ഫിഫ ബെസ്റ്റ് അവാർഡിന്റെ പരിധിയിൽ വരില്ലെന്നിരിക്കെ ലയണൽ മെസിക്ക് എങ്ങിനെയാണ് പുരസ്‌കാരം ലഭിക്കുന്നതെന്നാണ് ആരാധകരിൽ പലരും ചോദിക്കുന്നത്.

കഴിഞ്ഞ ഫിഫ ബെസ്റ്റ് പുരസ്‌കാരം മുതൽ ഇതുവരെ ലയണൽ മെസി നേടിയത് ഫ്രഞ്ച് ലീഗ് കിരീടവും അമേരിക്കൻ ക്ലബായ ഇന്റർ മിയാമിക്കൊപ്പം ഒരു കിരീടവുമാണ്. അതേസമയം ട്രെബിൾ കിരീടങ്ങൾ നേടിയ ഹാലാൻഡ് മെസിക്ക് പിന്നിലായിപ്പോയി. ഇതോടെ ലയണൽ മെസിക്ക് യാതൊരു മാനദണ്ഡങ്ങളും ഇല്ലാത്ത പുരസ്‌കാരം നൽകുന്നുവെന്ന ആരോപണം ആരാധകർ ഉയർത്തുന്നത്.

എന്നാൽ ഫിഫ ബെസ്റ്റ് പുരസ്‌കാരങ്ങൾ വോട്ടെടുപ്പിലൂടെയാണ് നൽകുന്നത് എന്നതിനാൽ ഇതിൽ കൃത്രിമത്വം നടക്കാനുള്ള സാധ്യതയില്ല. അതേസമയം ഫിഫ ബെസ്റ്റ് പുരസ്‌കാരത്തിന് ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തിയ ഒരു താരവും എത്തിയിരുന്നില്ല. മെസിയുടെ പുരസ്കാരം തിയറി ഹെൻറിയാണ് ഏറ്റു വാങ്ങിയത്. എന്തായാലും ഇതോടെ ഏറ്റവുമധികം ഫിഫ ബെസ്റ്റ് പുരസ്‌കാരങ്ങളുടെ എന്നതിൽ മെസി വളരെ മുന്നിലാണ്.