ഇനി തുടരുന്നതിൽ അർത്ഥമില്ല! ബാഴ്സ വിടാനൊരുങ്ങി മെസി

Image 3
FeaturedFootball

ബാഴ്‌സയുമായി മെസി ഇനി കരാര്‍ പുതിക്കില്ലെന്ന് മെസി തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. 2021 സീസണ്‍ അവസാനം ബാഴ്‌ലോണയുമായുള്ള കരാര്‍ അവസാനിക്കുന്നതോടെയാണ് ലയണല്‍ മെസി ക്ലബ്ബ് വിടാന്‍ തീരുമാനിച്ചിരിക്കുന്നത്. മുന്‍പരിശീലകനായ വാര്‍വെര്‍ഡെയുടെ പുറത്താകലിന് തനിക്കും പങ്കുണ്ടെന്ന മാധ്യമങ്ങളുടെ ആരോപണങ്ങള്‍ മെസിയെ രോഷാകുലനാക്കിയിരിക്കുയാണഅ. ഇതോടെ ക്ലബ്ബുമായുള്ള പുതിയ കരാറിനെ സംബന്ധിച്ചുള്ള കൂടിയാലോചനകള്‍ മെസി നിര്‍ത്തിവെച്ചിരിക്കുകയാണ്.

സ്പാനിഷ് മീഡിയ കഡേന സെറിന്റെ റിപ്പോര്‍ട്ടുകളനുസരിച്ച് ബാഴ്‌സ സ്‌ക്വാഡിന്റെ നിലവാരത്തകര്‍ച്ചയില്‍ മെസിഏറെ നിരാശവാനാണത്രെ. ഈ തരത്തിലാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ മെസി ക്ലബ്ബ്വിടാനാണ് സാധ്യത. മിക്കവാറും തന്റെ മുന്‍ പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് കൂടുമാറാനുള്ള സാധ്യതയാണ് കാണുന്നത്. ഗാര്‍ഡിയോള സിറ്റിയുമായുള്ള കരാര്‍ ഇനിയും പുതുക്കാത്ത സാഹചര്യത്തില്‍ മെസ്സി സിറ്റിയിലേക്ക് വരുമോയെന്നത് കാത്തിരുന്നു കാണേണ്ടി വരും.

2008 മുതല്‍ 2012 വരെയും രണ്ട് തവണയായി പെപ് ഗാര്‍ഡിയോളയുടെ ശിഷ്യത്വത്തില്‍ മെസി ബാഴ്‌സക്കൊപ്പം മൂന്നു ലാലിഗ കിരീടങ്ങളും രണ്ടു ചാമ്പ്യന്‍സ് ലീഗും രണ്ട് ക്ലബ്ബ് വേള്‍ഡ് കപ്പുകളും നേടിയിരുന്നു. തന്റെ കരിയറിന്റെ അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ താരതമ്യേന നിശബ്ദനായ മെസി ഇപ്പോള്‍ തനിക്കെതിരെ വരുന്ന കഴമ്പില്ലാത്ത ആരോപണങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുണ്ട്.

സ്‌പോര്‍ട്ടിങ് ഡയറക്ടറായ എറിക് അബിദാല്‍ വാല്‍വെര്‍ഡെയുടെ പുറത്താകലിന് തന്റെയും സഹതാരങ്ങളുടെയും പേരില്‍ അരോപിച്ചതിനെതിരെ മെസി പരസ്യമായി പ്രതികരിച്ചിരുന്നു. 2017 ലെ കരാര്‍ പുതുക്കുന്നതിനായി മെസിയുടെ അച്ഛന്‍ ജോര്‍ജെ ശ്രമിക്കുന്നുണ്ടെങ്കിലും മെസിക്ക് ക്ലബ്ബില്‍ തുടരാന്‍ താത്പര്യമില്ലെന്നാണ് സ്പാനിഷ് മീഡിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.