മകന് തന്നെയിഷ്ടമല്ല, പ്രിയപ്പെട്ടത് റോണോ അടക്കം 6 പേരേയെന്ന് മെസി
ഫുട്‌ബോള്‍ ലോകമെന്നാല്‍ മെസിയുടേയും റൊണാള്‍ഡോയുടേയും ആരാധകര്‍ നിറഞ്ഞതാണ്. ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ആ മത്സരം ഇതിഹാസ സമമാകുന്നത് കോടികണക്കിന് വരുന്ന ഇരുവിഭാഗം ആരാധകരുടെ ആവേശകാഴ്ച്ചകൊണ്ട് കൂടിയാണ്.
എന്നാല്‍ തന്റെ മകന് തന്നെക്കാള്‍ ഇഷ്ടം റൊണാള്‍ഡോയുടെ കളികാണാനാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സാക്ഷാല്‍ ലയണല്‍ മെസി. റൊണാള്‍ഡോ അടക്കമുള്ള ആറ് താരങ്ങളെ തന്റെ മകന് വളരെ അധികം ഇഷ്ടമാണെന്നാണ് മെസി വെളിപ്പെടുത്തുന്നത്. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോര്‍ടീവോക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഏഴ് വയസുകാരനായ മൂത്ത മകന്‍ തിയാഗോയുടെ ഇഷ്ട താരങ്ങളെക്കുറിച്ച് മെസി വാചാലനായത്.
ഏറ്റവും ഇഷ്ടം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയാണ്. ലൂയിസ് സുവാരസ്, അന്റോയിന്‍ ഗ്രിസ്മാന്‍, ആര്‍തുറോ വിദാല്‍, കെയ്ലിയന്‍ എംബാപ്പെ, നെയ്മര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.
സുവാരസുമായി മകന്‍ നന്നായി സംസാരിക്കാറുണ്ട്. ആര്‍തുറോ വിദാലും ഗ്രിസ്മാനും ബാഴ്സലോണയില്‍ എത്തിയ ആദ്യ ദിവസം തന്നെ തിയാഗോ അവരുമായി സംസാരിച്ചു. പ്രധാനമായും ഇരുവരുടേയും മുടിയുടെ സവിശേഷതയെക്കുറിച്ചായിരുന്നു തിയാഗോ സംസാരിച്ചതെന്നും മെസി പറയുന്നു.
ബാഴ്സയിലെ തന്റെ സഹ താരങ്ങളായ ഇവര്‍ക്ക് പുറമെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, എംബാപ്പെ, നെയ്മര്‍ എന്നിവരാണ് ഇഷ്ടപ്പെട്ട മറ്റ് താരങ്ങള്‍. ഇവരെല്ലാവരേയും കുറിച്ച് അവന്‍ തന്നോട് സംസാരിക്കാറുണ്ടെന്നും ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കാറുണ്ടെന്നും മെസി പറഞ്ഞു. ബാഴ്സലോണയുടെ യൂത്ത് ടീമില്‍ അംഗമാണ് തിയാഗോ ഇപ്പോള്‍. ഇളയ മകന്‍ മാറ്റിയോക്കും ഫുട്ബോള്‍ വളരെ ഇഷ്ടമാണെന്ന് മെസി വ്യക്തമാക്കി.