മെസിയുടെ ഏറ്റവും അടുത്ത ചങ്കിനെ യുവന്റസിലേക്ക് റാഞ്ചാന്‍ റൊണാള്‍ഡോ

കോവിഡ് 19 സംഹാര താണ്ഡവമാടിയതോടെ നിലച്ച ഫുട്‌ബോള്‍ മത്സരങ്ങള്‍ പുനരാഭംഭിക്കാനുളള തയ്യാറെടുപ്പാണല്ലോ ലോകത്ത് എവിടേയും നടക്കുന്നത്. ജര്‍മ്മന്‍ ബുണ്ടസ് ലിഗ തുടങ്ങിയപ്പോള്‍ ഇപിഎല്ലും ലാലിഗയുമെല്ലാം ഉടന്‍ ആരംഭിച്ചേയ്ക്കും. ഫുട്‌ബോള്‍ വീണ്ടും ആരംഭിച്ചതിനൊപ്പം ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങളും ശക്തമായി പുറത്തു വരുന്നുണ്ട്.
അതിലിപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട റൂമറുകളിലൊന്ന് ബാഴ്‌സലോണ താരമായ ജോര്‍ദി ആല്‍ബയെ യുവന്റസിലെത്തിക്കാന്‍ റൊണാള്‍ഡോ നീക്കം നടത്തുന്നു എന്നതാണ്. ഐബി ടൈംസിനെ അധികരിച്ച് എവരിതിംഗ് ബാഴ്‌സയാണ് ആല്‍ബയില്‍ റൊണാള്‍ഡോക്കുള്ള താല്‍പര്യം വെളിപ്പെടുത്തിയത്.
അതേ സമയം ഈ ട്രാന്‍സ്ഫര്‍ അഭ്യൂഹം ബാഴ്‌സ ആരാധകരല്ലാത്തവര്‍ക്കു പോലും വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. കാരണം ബാഴ്‌സലോണ നായകനായ ലയണല്‍ മെസിയും ആല്‍ബയും തമ്മില്‍ കളിക്കളത്തില്‍ കാണിക്കുന്ന ഒത്തൊരുമ അത്രയും പ്രശസ്തമാണ്. കഴിഞ്ഞ കുറച്ചു കാലമായി ബാഴ്‌സലോണയുടെ വിജയങ്ങള്‍ക്കു പിന്നില്‍ ഈ രണ്ടു പേരുടെയും ഒത്തൊരുമയാണ് നിര്‍ണായക പങ്കു വഹിക്കുന്നത്.
എന്നാല്‍ ബാഴ്‌സലോണയിലെ ഇപ്പോഴത്തെ സാഹചര്യം വെച്ച് ഈ ആഭ്യൂഹങ്ങളെ പൂര്‍ണമായും തള്ളിക്കളയാനുമാകില്ല. സാമ്പത്തിക പ്രശ്‌നങ്ങളെ മറികടക്കാന്‍ ബാഴ്‌സലോണ പല താരങ്ങളെയും ഈ സീസണു ശേഷം ഒഴിവാക്കാന്‍ തയ്യാറാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. യുവന്റസുമായി നിരവധി താരങ്ങളുടെ കാര്യത്തില്‍ ബാഴ്‌സ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇറ്റാലിയന്‍ ക്ലബുമായി മികച്ച ബന്ധം ബാഴ്‌സക്കുള്ളതു കൊണ്ടു തന്നെ ഏതു താരത്തിന്റെ ട്രാന്‍സ്ഫറും ഇവര്‍ക്കിടയില്‍ നടന്നേക്കാം.