ചര്‍ച്ചക്ക് തയ്യാറായി ഒടുവില്‍ മെസി, ക്ലബ്ബ് വിടുമെന്ന നിലപാടിൽ മാറ്റമില്ല

Image 3
FeaturedFootballLa Liga

ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസി ക്ലബ് വിടുന്നു എന്നുറപ്പിക്കുന്ന റിപ്പോർട്ടുകൾ തന്നെയാണ് വീണ്ടും വന്നുകൊണ്ടിരിക്കുന്നത്. ബാഴ്സ അധികൃതരുമായി ചർച്ചകൾ നടത്താൻ മെസി സമ്മതിച്ചതായാണ് ഒടുവിൽ ലഭിക്കുന്ന സൂചന. സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

ക്ലബുമായി ചർച്ചകൾക്ക് മെസി തയ്യാറാണെന്നും എന്നാൽ ചർച്ച ചെയ്യുക ക്ലബ് വിടുന്ന കാര്യത്തെക്കുറിച്ച് മാത്രമാണ് എന്നാണ് സ്പോർട്ട് സൂചിപ്പിക്കുന്നത്. എന്നാൽ ഈ കാര്യത്തിൽ ക്ലബ്ബിന്റെ നിലപാട് ഇതുവരെ അറിയിച്ചിട്ടില്ല.മെസി ക്ലബ് വിടുന്ന കാര്യം ചർച്ച ചെയ്യാൻ വേണ്ടി ഒരു കൂടിക്കാഴ്ച്ചക്ക് പ്രസിഡന്റ് ബർതോമ്യു ഒരുക്കമല്ല. മറിച്ച് എന്തെങ്കിലും നിബന്ധനകൾ ആവിശ്യപ്പെട്ട് കൊണ്ട് മെസി ബാഴ്സയിൽ തന്നെ തുടരാം എന്ന സൂചനകൾ നൽകിയാൽ ഒരുപക്ഷെ ചർച്ചക്ക് അവസരമുണ്ടായേക്കും

എന്നാൽ ഇതുവരെ തന്റെ തീരുമാനത്തിൽ നിന്നും മെസി തന്റെ മനസ്സ് മാറ്റിയിട്ടില്ലെന്നാണ് അഭ്യൂഹങ്ങൾ. കൂടാതെ ക്ലബുമായി പ്രശ്നങ്ങൾക്കിട വരുത്താതെ നല്ല രീതിയിൽ ക്ലബ് വിടാനാണ് മെസിയുടെ ആഗ്രഹം. പക്ഷെ മെസിയെ എങ്ങനെയെങ്കിലും പിടിച്ചു നിർത്തുക എന്നതാണ് മാത്രമാണ് ബർതോമ്യുവിന്റെ ഉദ്ദേശം. അത്കൊണ്ടാണ് മെസി തുടർന്നാൽ താൻ രാജിവെക്കാമെന്ന് ബർതോമ്യു നിബന്ധന വെച്ചത്.

പണത്തിന്റെ പ്രശ്നമോ അതല്ലെങ്കിൽ മറ്റുള്ള ക്ലബുകളിൽ നിന്ന് മെസിക്ക് വരുന്ന ഓഫറിന്റെ പ്രലോഭനമോന്നുമല്ല മറിച്ച് ക്ലബ്ബിന്റ പിന്തിരിപ്പൻ നയങ്ങളിലും നിലവാരമില്ലാത്ത സ്പോർട്ടിങ് പ്രോജെക്ടിലുമുള്ള പ്രതിഷേധം അറിയിച്ചാണ് മെസി ക്ലബ് വിടാൻ തീരുമാനിച്ചിരിക്കുന്നത്. ജൂലൈയിൽ തന്നെ മെസി ക്ലബ് വിടുമെന്നുള്ള സൂചനകൾ ക്ലബിന് നൽകിയിരുന്നു. എന്നിട്ടും ക്ലബ് പ്രതിവിധി കണ്ടെത്താത്തതിൽ മെസിയിൽ അതൃപ്തി ഉളവാക്കിയിട്ടുണ്ട്.