ഫ്രീകിക്ക് ഗോൾ റെക്കോർഡിൽ ക്രിസ്ത്യാനോയെ മറികടന്ന് ലയണൽ മെസി

ഗ്രാനഡയുമായി അവരുടെ തട്ടകത്തിൽ വെച്ചു നടന്ന ലാലിഗ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർപ്പൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ബാഴ്സലോണ. മെസിയുടെയും ഗ്രീസ്മാന്റെയും ഇരട്ട ഗോൾ പ്രകടനമാണ് ബാഴ്സക്ക് മികച്ച വിജയം സമ്മാനിച്ചത്. ഇതോടെ ലാലിഗയിൽ തുടർച്ചയായി മൂന്നാം എവേ മത്സരത്തിലാണ് ബാഴ്സ വിജയം കൈപിടിലൊതുക്കുന്നത്.
ഗ്രാനഡക്കെതിരെ ഇരട്ട ഗോളുകൾ സ്വന്തമാക്കിയതോടെ കഴിഞ്ഞ സീസണിലെ ലാലിഗ ടോപ്സ്കോറർ ആയിരുന്ന ലയണൽ മെസി ഈ സീസണിലും ലാലിഗ ടോപ്സ്കോറർ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അടുത്തിടെയായി ഫ്രീകിക്ക് നേടുന്നതിലും ഫോം കണ്ടെത്താനാവാതെ വിഷമിച്ചിരുന്ന മെസിക്ക് ഗ്രനാഡക്കെതിരെ മൂന്നാം ഗോൾ ഫ്രീകിക്കിലൂടെ നേടിയത് പുതിയ ഊർജം നൽകിയിരിക്കുകയാണ്.
https://twitter.com/Lionel10Team/status/1347970247844917248?s=19
ഗ്രാനഡക്കെതിരായ ഫ്രീകിക്ക് ഗോളോടെ ക്ലബ്ബ് തലത്തിൽ ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോളുകൾ സ്വന്തമാക്കിയ ക്രിസ്ത്യാനോ റൊണാൾഡോയെ മറികടക്കാൻ ലയണൽ മെസിക്ക് സാധിച്ചിരിക്കുകയാണ്. ക്രിസ്ത്യാനോ ക്ലബ്ബ് തലത്തിൽ നേടിയ ഫ്രീകിക്കുകളുടെ എണ്ണം 47 ആണ്. ഗ്രാനഡക്കെതിരെ നേടിയ ഫ്രീകിക്ക് ഗോൾ ബാഴ്സക്ക് വേണ്ടി മെസിയുടെ 48ആം ഗോളാണ്.
https://twitter.com/Lionel10Team/status/1347970247844917248?s=19
21ആം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ ഇരട്ടഗോളുകൾ നേടിയ നേടിയ താരമായി മാറാനും ലയണൽ മെസിക്ക് സാധിച്ചിരിക്കുകയാണ്. 137 മത്സരങ്ങളിലാണ് ലയണൽ മെസി ഇരട്ട ഗോളുകൾ നേടിയത്. ഗ്രാനഡക്കെതിരെ ഇരട്ടഗോളുകൾ നേടിയതോടെ ഈ സീസണിൽ 11 ഗോളുകൾ ബാഴ്സക്കായി നേടാൻ ലയണൽ മെസിക്ക് സാധിച്ചിരിക്കുകയാണ്.