ലയണൽ മെസി പുറത്ത്, ചാമ്പ്യൻസ്‌ലീഗ് സ്‌ക്വാഡ് പ്രഖ്യാപിച്ച് ബാഴ്സ

Image 3
Champions LeagueFeaturedFootball

അത്ലറ്റിക്കോ മാഡ്രിഡുമായുള്ള ഏകപക്ഷീയമായ ഒരു ഗോളിന്റെ തോൽവിക്കു ശേഷം ചാമ്പ്യൻസ്‌ലീഗ് മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് കൂമാന്റെ ബാഴ്സലോണ. വരുന്ന ബുധനാഴ്ച ഉക്രെനിയൻ ക്ലബ്ബായ ഡൈനമോ കീവുമായാണ് ബാഴ്സക്ക് ചാമ്പ്യൻസ്‌ലീഗിൽ മത്സരമുള്ളത്. ഗ്രൂപ്പിൽ മൂന്നു വിജയവുമായി ഒന്നാം സ്ഥാനത്തുള്ള ബാഴ്സക്ക് കൂടുതൽ പ്രതിസന്ധികളുണ്ടാക്കുന്നില്ല. അതിനാൽ രണ്ടു സുപ്രധാനമായ നീക്കങ്ങളാണ് കൂമാൻ നടത്തിയിട്ടുള്ളത്. ബാഴ്സയുടെ പ്രധാന താരങ്ങളായ ക്യാപ്റ്റൻ ലയണൽ മെസിയേയും മധ്യനിരതാരം ഫ്രങ്കീ ഡിയോങ്ങിനെയും വിശ്രമം നൽകിയിരിക്കുകയാണ്.

മെസിയെയും ഡിയോങ്ങിനെയും ഒഴിവാക്കിയത് പത്തൊമ്പതംഗ സ്‌ക്വാഡാണ് കൂമാൻ പുറത്തു വീട്ടിരിക്കുന്നത്. ഡൈനമോ കീവിന്റെ തട്ടകത്തിൽ വെച്ചാണ് ബാഴ്സ ചാമ്പ്യൻസ് ലീഗ് മത്സരം നടക്കുക. ഈ സീസണിൽ ആകെ വെറും 45 മിനുട്ട് മാത്രമാണ് മെസിക്ക് അകെ വിശ്രമം ലഭിച്ചത്. അത് റയൽ ബെറ്റിസുമായി നടന്ന ലാലിഗ മത്സരത്തിലാണ്. അതിനു ശേഷം തുടർച്ചയായി പാരഗ്വായുമായും പെറുവുമായും അത്ലറ്റിക്കോയുമായും ബാഴ്സക്കായി 90 മിനുട്ടും മെസി പന്ത് തട്ടിയിരുന്നു. ബാഴ്സക്കായി എല്ലാ മത്സരങ്ങളും കളിച്ച ഡിയോങിനും കൂമാൻ വിശ്രമമനുവദിക്കുകയായിരുന്നു.

പ്രധാന താരങ്ങളായ ജെറാർഡ് പിക്കേക്കും സെർജി റോബർട്ടോക്കും പരിക്കേറ്റതോടെ കൂടുതൽ താരങ്ങൾക്ക് പരിക്കേറ്റു ടീമിനെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കാതിരിക്കാനാണ് കൂമാൻ മുൻകരുതലെന്നവണ്ണം സൂപ്പർതാരങ്ങൾക്ക് വിശ്രമമനുവദിച്ചത്. പിക്കേക്കും റോബർട്ടോക്കുമൊപ്പം യുവപ്രതിഭ അൻസു ഫാറ്റിയും സാമുവേൽ ഉംറ്റിട്ടിയും ബാഴ്സയിൽ നിന്നും ദീർഘകാല പരിക്കുകളോടെ പുറത്തിരിക്കുന്നവരാണ്.

മുട്ടിനു പരിക്കേറ്റു പുറത്തായ പിക്കെക്കു പകരക്കാരനായി ബാഴ്സ ബിയിൽ നിന്നും കൂമാൻ യുവതാരത്തെ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്. യുവ സ്പാനിഷ് താരമായ ഓസ്കാർ മിൻഗ്വേസ ഗാർഷ്യയെയാണ് കൂമാൻ സ്‌ക്വാഡിലേക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്. പരിക്കേറ്റ sergio ബുസ്കെറ്റ്സിനു പകരക്കാരനായി യുവബ്രസീലിയൻ മധ്യനിരതാരമായ മതെയൂസ് ഫെർണാണ്ടസിനേയും കൂമാൻ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.