ഈ വിജയം ഞങ്ങൾക്ക് ഊർജം നൽകും, മഷെക്കൊപ്പമെത്താനായത് അഭിമാനനേട്ടമെന്ന് ലയണൽ മെസി

Image 3
Copa AmericaFeaturedFootball

പാരഗ്വായ്ക്കെതിരായ കോപ്പ അമേരിക്ക ഗ്രൂപ്പ്‌ ഘട്ടമത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം നേടി പോയിന്റ് പട്ടികയിൽ രണ്ടു വിജയവും ഒരു സമനിലയും നേടി ഒന്നാം സ്ഥാനത്തു തുടരുകയാണ്. കോപ്പ അമേരിക്കയിലെ തന്റെ ആദ്യ മത്സരത്തിനിറങ്ങിയ പപ്പു ഗോമസാണ് അർജന്റീനക്കായി ഗോൾവലകുലുക്കുക്കിയത്.

വിജയത്തോടെ ക്വാർട്ടർ ഫൈനലിലേക്കുള്ള യോഗ്യതയും അർജന്റീനക്ക് നേടാനായി. പാരഗ്വയ്ക്കെതിരെ കളിക്കില്ലെന്ന അഭ്യൂഹങ്ങൾ മത്സരത്തിനു മുൻപ് ഉയർന്നു വന്നെങ്കിലും മത്സരത്തിനിറങ്ങിയതോടെ അർജന്റീനക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന മുൻ പ്രതിരോധതാരം ഹാവിയർ മഷെറാനോയുടെ റെക്കോർഡിനോപ്പമെത്താൻ ക്യാപ്റ്റൻ ലയണൽ മെസിക്ക് സാധിച്ചിരിക്കുകയാണ്.

147 മത്സരങ്ങളിലാണ് മഷെറാനോ അർജന്റീനക്കായി ബൂട്ടുകെട്ടിയത്. അര്ജന്റീനക്കായി കളിച്ച് മഷെറാനോക്കൊപ്പമെത്താനായത് അഭിമാനനേട്ടമാണെന്ന് ലയണൽ മെസി മത്സരശേഷം സോഷ്യൽ മീഡിയയിൽ കുറിച്ചു. പാരഗ്വായ്ക്കെതിരായ വിജയം ഞങ്ങളുടെ വളർച്ചക്ക് ഒരു പടിയായി കണക്കാക്കുന്നുവെന്നും മെസി കുറിച്ചു.

“വളർച്ചക്കായി മറ്റൊരു വിജയം കൂടി. ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന എന്റെ സുഹൃത്തായ മഷെയുടെ അത്രയും തന്നെ മത്സരങ്ങൾ ആ നീലയും വെള്ളയും ജേഴ്സിയും ധരിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.”മെസി കുറിച്ചു.